
ക്യൂട്ട്നെസിന്റെ കാര്യത്തിൽ കൊച്ചുകുട്ടികളെ കടത്തിവെട്ടാൻ ആരും കാണില്ല. അവരുടെ സംസാരവും പാട്ടും ഡാൻസുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇതൊക്കെ ഇഷ്ടമില്ലാത്ത ആരെങ്കിലും കാണുമോ? ഇപ്പോഴിതാ ഒരു കൊച്ചുപെൺകുട്ടിയുടെ നൃത്തമാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
'ഹം തോ ഐസെ ഹേ' എന്ന ബോളിവുഡ് ഗാനത്തിനാണ് കുട്ടി ചുവടുവയ്ക്കുന്നത്. ചുവടുകൾക്കൊപ്പം അവളുടെ ഭാവത്തിലുണ്ടാകുന്ന മാറ്റവും ഏവരെയും ആകർഷിക്കും. പാറിക്കളിക്കുന്ന അവളുടെ മുടിയാണ് മറ്റൊരു ആകർഷണം.
'അഡോറബിൾ ആന്യ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. കൂടാതെ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തവരുമേറെയാണ്. 'നീ വളരെ സുന്ദരിയാണ്. എന്റെ മകൾ നിന്നെപ്പോലെ ഒന്ന് ഉണ്ട്. ദൈവം മോളെ അനുഗ്രഹിക്കട്ടെ, എന്നിൽ നിന്നും എന്റെ കുടുംബത്തിൽ നിന്നും ഒരു വലിയ ആലിംഗനം' - എന്നാണ് ഒരു ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
'ഇത് കണ്ടാൽ ആർക്കാണ് ഇഷ്ടപ്പെടാത്തത്, മനോഹരമായ ചുവടുകൾ, ഒപ്പം എക്സ്പ്രഷനുകളും. വളരെ മനോഹരമായിരിക്കുന്നു മോളേ,ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.'- എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇതിനുമുമ്പും അഡോറബിൾ ആന്യ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പെൺകുട്ടിയുടെ മനോഹരമായ നൃത്തച്ചുവടുകളുടെ വീഡിയോകൾ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.