ss

ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ റീ റിലീസ് അൻപതാം ദിവസത്തിേലേക്ക് . 6 ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പത് തിയേറ്ററുകളിലായി പ്രദർശനം തുടരുന്നു. കേരളത്തിന് പുറമെ ജി.സി.സി, തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും മികച്ച റീ റിലീസ് ഗ്രോസ്സർ ആയി മാറുന്നു ദേവദൂതൻ. വിജയത്തിനപ്പുറം മിന്നും ജയത്തിന്റെ മധുരത്തിലാണ് ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും.
സിബി മലയിലിന്റെ സംവിധാനത്തിൽ
ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്. സന്തോഷ്‌ തുണ്ടിയിൽ ഛായാഗ്രഹണം നിർവഹിക്കുന്നു.കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. ചിത്രസംയോജനം എൽ.ഭൂമിനാഥൻ, അറ്റ്മോസ് മിക്സ്‌: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ്‌സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വി എഫ് എക്സ്: മാഗസിൻ മീഡിയ, കളറിസ്റ്റ്:സെൽവിൻ വർഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, വിതരണം: കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സ്,കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ്
നിർമ്മാണം. പി.ആർ.ഒ പി.ശിവപ്രസാദ്,