vasthu

ഒരു വീട് നിർമിക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രത്യേകിച്ച് അതിലെ ഓരോ മുറികളുടെയും വലിപ്പവും അവയുടെ ദിശയും. വാസ്‌തു ശാസ്ത്രപ്രകാരം ഇവയെല്ലാം ശരിയായി നോക്കി വീട് പണിതില്ല എന്നുണ്ടെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ദോഷമാകും നിങ്ങളെ തേടിയെത്തുക. ഒരു വീട് നിർമിക്കുമ്പോഴും അവിടെ താമസിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം. നിങ്ങളുടെ ഭവനത്തിൽ ഇതിൽ ഏതെങ്കിലുമൊരു പ്രശ്‌നം കാണുന്നുണ്ടെങ്കിൽ എത്രയും വേഗം ഒരു ആചാര്യനെ കണ്ട് പരിഹാരം കാണേണ്ടതാണ്. ഇല്ലെങ്കിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങളാകും ഉണ്ടാവുക.

  1. മാസ്റ്റർ ബെഡ്‌റൂമിനെക്കാൾ ചെറുതായിരിക്കണം അടുക്കള. ഇല്ലെങ്കിൽ വീട്ടിൽ ചെലവ് കൂടുതലായിരിക്കും. മാത്രമല്ല, മാസ്റ്റർ ബെഡ്‌റൂമിൽ ദമ്പതികളാണ് കിടക്കേണ്ടത്. ഈ മുറി കുട്ടികൾക്ക് നൽകിയാൽ അവർ പഠനത്തിൽ പിന്നോട്ടുപോകാൻ സാദ്ധ്യതയുണ്ട്. വടക്ക് - പടിഞ്ഞാറ് ദിശയിലുള്ള മുറിയിൽ കിടന്നാൽ കുട്ടികൾ പഠനത്തിൽ ഏറെ മികവുള്ളവരാകും.
  2. പൂജാമുറി അല്ലാതെ മറ്റൊരു മുറിയും സമചതുരാകൃതിയിൽ പണിയാൻ പാടില്ല. ഏത് ദിക്കിൽ വേണമെങ്കിലും പൂജാമുറി വയ്‌ക്കാം. പക്ഷേ, ഗോവണിക്കടിയിൽ പാടില്ല.
  3. മതിൽ ഒരിക്കലും വീടിനോട് ചേർന്ന് നിർമിക്കരുത്. വീടിന് ചുറ്റും ഒരാൾക്കെങ്കിലും വലം വയ്‌ക്കാനുള്ള സ്ഥലം ഉണ്ടായിരിക്കണം.
  4. അലക്കുകല്ല് പോലുള്ളവ വീടിന്റെ ദിക്കുകളിൽ വരാൻ പാടില്ല. ഇത് രോഗങ്ങൾ ഒഴിയാത്തതിന് കാരണമാകുന്നു. ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥയെയാണ് ഈ പ്രശ്‌നം കൂടുതലായും ബാധിക്കുക.
  5. വടക്ക് - കിഴക്ക് സ്ഥാനത്ത് കിണർ കുഴിക്കുന്നതാണ് ഉത്തമം.