ss

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയുടെ മകൻ നന്ദമുരി മോക്ഷഗ്ന്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു.ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വർമയുടെ ചിത്രത്തിലൂടെയാണ് രംഗപ്രവേശം.മോക്ഷഗ്ന്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം .

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ചിത്രം ലെജൻഡ് പ്രൊഡക്ഷൻസുമായി സഹകരിച്ച് എസ്എൽവി സിനിമാസിന് കീഴിൽ സുധാകർ ചെറുകുറിയാണ് നിർമ്മാണം. എം തേജസ്വിനി നന്ദമുരിയാണ് അവതരിപ്പിക്കുന്നത്.
ഒരു പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിനു വേണ്ടി അഭിനയം, നൃത്തം , സംഘട്ടനം എന്നിവയിൽ കഠിന പരിശീലനമാണ് മോക്ഷഗ്ന്യ നടത്തുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള മോക്ഷഗ്ന്യയുടെ ചിത്രവും അണിയറപ്രവർത്തകർ പുറത്തിറക്കി.
പി.ആർ. ഒ ശബരി.