bangles

കൊ​ച്ചി​:​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യു​ടെ​ ​ചു​വ​ടു​പി​ടി​ച്ച് ​സം​സ്ഥാ​ന​ത്ത് ​സ്വ​ർ​ണ​ ​വി​ല​ ​ഇ​ന്ന​ലെ​ ​പ​വ​ന് 400​ ​രൂ​പ​ ​വ​ർ​ദ്ധി​ച്ച് 53,760​ ​രൂ​പ​യി​ലെ​ത്തി.​ ​ഗ്രാ​മി​ന്റെ​ ​വി​ല​ 50​ ​രൂ​പ​ ​ഉ​യ​ർ​ന്ന് 6,720​ ​രൂ​പ​യാ​യി.​ ​അ​മേ​രി​ക്ക​യി​ലെ​ ​നി​ർ​ണാ​യ​ക​ ​തൊ​ഴി​ൽ​ ​ക​ണ​ക്കു​ക​ൾ​ ​പു​റ​ത്ത് ​വ​രു​ന്ന​തി​ന് ​മു​ൻ​പ് ​പ​ലി​ശ​​ ​കു​റ​യു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​യാ​ണ് ​നി​ക്ഷേ​പ​ക​രെ​ ​സ്വ​ർ​ണ​ത്തി​ലേ​ക്ക് ​ആ​ക​ർ​ഷി​ച്ച​ത്.​ ​ലോ​ക​ത്തി​ലെ​ ​പ്ര​മു​ഖ​ ​നാ​ണ​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഡോ​ള​ർ​ ​ശ​ക്തി​ ​നേ​ടി​യെ​ങ്കി​ലും​ ​ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വം​ ​കൂ​ടു​ക​യാ​ണ്.
നാ​ണ​യ​പ്പെ​രു​പ്പ​ ​ഭീ​ഷ​ണി​ ​ശ​ക്ത​മാ​യ​തി​നാ​ൽ​ ​അ​ടു​ത്ത​ ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​യോ​ഗ​ത്തി​ൽ​ ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്കി​ൽ​ ​പ​ര​മാ​വ​ധി​ ​കാ​ൽ​ ​ശ​ത​മാ​നം​ ​കു​റ​വ് ​മാ​ത്ര​മേ​ ​ഉ​ണ്ടാ​കൂ​വെ​ന്നാ​ണ് ​ധ​ന​കാ​ര്യ​ ​വി​ദ​ഗ്ദ്ധ​ർ​ ​പ്ര​വ​ചി​ക്കു​ന്ന​ത്.​ ​ചൈ​ന​യ്ക്ക് ​പി​ന്നാ​ലെ​ ​അ​മേ​രി​ക്ക​ൻ​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യും​ ​ത​ള​ർ​ച്ച​യി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണ്.​ ​ഇ​തോ​ടെ​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​സ്വ​ർ​ണ​ ​വി​ല​ ​ഔ​ൺ​സി​ന് 2,525​ ​ഡോ​ള​റി​ന് ​മു​ക​ളി​ലെ​ത്തി.

അനുകൂലം

പ്രതികൂലം

അടുത്ത ധന നയത്തിൽ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചാൽ സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാകും.