astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 സെപ്‌തംബർ 7 1200 ചിങ്ങം 22 ശനിയാഴ്ച.

(മദ്ധ്യാഹ്ന ശേഷം 12 മണി 33 മിനിറ്റ് 43 സെക്കന്റ് വരെ ചിത്തിര ശേഷം ചോതി നക്ഷത്രം)


അശ്വതി: ശത്രുക്കളുടെ പദ്ധതികൾ മുൻകൂട്ടി അറിഞ്ഞു പ്രവർത്തിക്കണം. എല്ലാവിധ കാര്യങ്ങളിലും അസന്തുഷ്ടനായിരിക്കും, പാർട്ണേഴ്സിന്റെ ഇടയിലും പ്രശ്നങ്ങൾ ഉണ്ടാകും.

ഭരണി: സർക്കാരിൽ നിന്നോ മേലധികാരികളിൽ നിന്നോ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. വിപരീത ലിംഗക്കാരുമായി ചങ്ങാത്തം കൂടി കാര്യസാദ്ധ്യം നടത്താൻ ശ്രമിക്കും.

കാർത്തിക: ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറികിട്ടും. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

രോഹിണി: സേവനമാറ്റവും പാർട്ണർഷിപ്പിൽ ഉയർച്ചയും ഉണ്ടാകും. കർമ്മ മേഖലയിൽ പുതുമയാർന്ന ആശയങ്ങൾ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും.

മകയിരം: ജീവിതത്തിൽ ഉന്നതസ്ഥാനത്തെത്തിച്ചേരും. സ്വന്തം പ്രയത്നത്തിലൂടെ ഉയർച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്. ഇണയിൽ നിന്നും സന്തോഷം ലഭിക്കുന്നതാണ്.

തിരുവാതിര: സഹോദരങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കും.ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവർത്തികമാക്കാൻ സാധിക്കും, സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും.

പുണർതം: വിവാഹം നടക്കാനും ഇടയുണ്ട്. ആരോഗ്യപരമായും തൊഴിൽപരമായും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും, വിവിധ മേഖലകളിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും.

പൂയം: വളരെയധികം മുൻകോപിയും ധൈര്യശാലിയുമായിരിക്കും. പ്രതികൂല സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിക്കുവാൻ സാധിക്കും.

ആയില്യം: അകാരണമായ കലഹങ്ങൾ പല പ്രശ്നങ്ങൾക്കും ഇടയാക്കും. വിശ്വാസവഞ്ചനയും കൗശല ബുദ്ധിയും കാണിക്കും, അനാവശ്യ വാശി ഒഴിവാക്കുക, കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും.

മകം: മന:സന്തോഷം വർദ്ധിപ്പിക്കും. അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവർത്തിക്കുന്നതിനാൽ ആപത്ഘട്ടങ്ങളെ അതിജീവിക്കും. വളരെ ഉയർച്ചകളും സ്വത്തും സമ്പത്തും നേടും.

പൂരം: കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകൾ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും. ഇണയുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. സമ്പത്തിന് കുറവും വളരെയധികം ചെലവും ഉണ്ടാകുന്നതാണ്.

ഉത്രം: സംസാരത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യത ഉള്ളതിനാൽ സൂക്ഷ്മത പുലർത്തേണ്ടതാണ്. സന്താനത്തിന് വിവാഹമോചനം ഉണ്ടാകാൻ സാദ്ധ്യത കാണുന്നു.

അത്തം: പല അരുതാത്ത ബന്ധത്തിലും ഏർപ്പെടും, ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം വർദ്ധിക്കാൻ ഇടയുണ്ട്, ആരോഗ്യപരമായി നല്ല കരുതൽ അവശ്യമാണ്, മറ്റുള്ളവരിൽ നിന്നും ക്ലേശകരമായ അനുഭവങ്ങൾ ഉണ്ടാകും.

ചിത്തിര: പൊതുജനങ്ങളുമായി കലഹിക്കാനിടവരും, പിതാവിൽനിന്നോ പിതൃബന്ധുക്കളിൽ നിന്നോ വിഷമാനുഭവങ്ങൾ ഉണ്ടാകും. വിവാഹ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും.

ചോതി: പൊതുകാര്യങ്ങളിൽ ഇടപെട്ട് സൽപ്പേര് സമ്പാദിക്കും. ക്ഷമയുണ്ടായിരിക്കും ധൈര്യവും ഉണ്ടായിരിക്കുന്നതാണ്. സഹോദരങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നതാണ്.

വിശാഖം: സുഖവാസ കേന്ദ്രത്തിലേക്ക് യാത്രകൾ നടത്തും, ഭരണാധികാരം ലഭിക്കും, വിവാഹ അന്വേഷണം നടത്തുന്നവർക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്, കുട്ടികൾക്കായി ധാരാളം പണം ചെലവഴിക്കും.

അനിഴം: തൊഴിൽരംഗത്ത് ഉയർച്ച, അംഗീകാരം എന്നിവ ലഭിക്കും, പങ്കാളിയുടെ ഭാഗത്തു നിന്നും സഹായങ്ങൾ,വസ്തുവകകൾ എന്നിവ വന്നു ചേരും. സ്റ്റാറ്റസിൽ ഉയർച്ചകളുണ്ടാകുന്നതാണ്.

കേട്ട: ഊഹക്കച്ചവടത്തിൽ നിന്നും സിനിമയിൽ നിന്നും ധനലാഭവും പ്രതീക്ഷിക്കാം. ദൈവിക കാര്യങ്ങൾ നടത്തുവാൻ അവസരം ലഭിക്കും, പെൺമക്കളുടെ കല്യാണാലോചനകൾ വീണ്ടും സജീവമാകും.

മൂലം: സ്ത്രീകൾ വഴി സുഖവും സന്തോഷവും നിറഞ്ഞ ഒരു ദിവസം. പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്നിരുന്ന ദമ്പതികൾ യോജിപ്പിലാകും. സർക്കാരിൽ നിന്നും ബഹുമാനാദികൾ ലഭിക്കുന്നതാണ്.

പൂരാടം: കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും, തൊഴിലനുഷ്ഠിക്കുന്നവർക്കും ഗുണകരമായ സമയം. കുട്ടികളെ സംബന്ധിച്ച് നല്ലതായ ദിവസം. ജീവിതത്തിൽ വലിയ സ്ഥാനങ്ങളിൽ എത്തിച്ചേരും.

ഉത്രാടം: വാണിജ്യം, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണപ്രദമായ ദിനം, സുഗന്ധദ്രവ്യങ്ങൾ, പുതിയ അറിവുകൾ എന്നിവ നേടിയെടുക്കാൻ താല്പര്യം കാണിക്കും.

തിരുവോണം: ബന്ധുക്കളുമായി നല്ല ബന്ധത്തിലും സന്തോഷവും സമാധാനവും നിറഞ്ഞ ശൈലി സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി, കുടുംബാംഗങ്ങൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അംഗീകാരം ലഭിക്കും.

അവിട്ടം: സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ വന്നുചേരും, അപ്രതീക്ഷിത യാത്രകൾ മൂലം ധനനേട്ടം. ധനപ്രാപ്തി, ശത്രുജയം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സുഖാനുഭവങ്ങൾ, പ്രമോഷൻ ലഭിക്കും.

ചതയം: നിഗൂഢ ശാസ്ത്രങ്ങളിൽ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതി. ഭൂമിവാങ്ങിക്കുന്നതിനും പുതിയ ഭവനം വെയ്ക്കുന്നതിനും ശ്രമം വിജയിക്കും, വസ്തു തർക്കങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങും.

പൂരുരുട്ടാതി: അപകടങ്ങളിൽ ചില ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവരും. കുടുംബ ജീവിതത്തിലും അപ്രതീക്ഷിത പ്രയാസങ്ങൾ, യാത്രകൾ താമസിക്കുകയോ മുടങ്ങുകയോ ചെയ്യും.

ഉതൃട്ടാതി: മാതാവിൽ നിന്നും മനഃപ്രയാസം, ബന്ധുജനങ്ങളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടിവന്നേക്കും, ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ പ്രയാസപ്പെടും.

രേവതി: നേട്ടങ്ങൾ കുറവായിരിക്കും. ചിലവ് കൂടുതലായിരിക്കും. കേസുകൾ, സുഹൃത്തുക്കളുമായി ശത്രുത എന്നിവ സംഭവിക്കാതെ ഇരിക്കുവാൻ കൂടുതൽ ശ്രദ്ധിക്കണം, ശാരീരികപ്രശ്നങ്ങൾ അലട്ടും,വളരെ സൂക്ഷിച്ചില്ലെങ്കിൽ അമിതമായ ധനചെലവ് ഉണ്ടാകും.