
ന്യൂഡ.ൽഹി : ഫെസ്റ്റിവൽ സീസൺ ലക്ഷ്യമിട്ട് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി മുൻനിര ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട്. 11 പുതിയ ഫുൾഫിൽമെന്റ് സെന്ററുകളിലൂടെ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഫ്ലിപ്പ്‌കാർട്ട് ലക്ഷ്യമിടുന്നത്. വെയർഹൗസ് അസോസിയേറ്റ്‌സ്, ഇൻവെന്ററി മാനേജർ, ലോജിസ്റ്റിക്സ് കോർഡിനേറ്റർ, ഡെലിവറി ഡ്രൈവർമാർ തുടങ്ങിയവയിൽ ഫ്ലിപ്പ് കാർട്ടിന് കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും. വാർഷിക വില്പനയായ ബിഗ് ബില്യൺ ഡേയ്‌സിന് മുന്നോടിയായി പദ്ധതി നടപ്പാക്കാനാണ് ഫ്ലിപ്പ് കാർട്ട് ലക്ഷ്യമിടുന്നത്.
ഒരു ലക്ഷത്തിലധികം സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ വിപണിയിലെ മത്സരങ്ങളെ നേരിടാനാണ് ഫ്ലിപ്പ് കാർട്ടിന്റെ പദ്ധതി. ഉത്സവ സീസണുകളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കൂടുതൽ ജീവനക്കാരെ ഫ്ലിപ്പ് കാർട്ടിന് ആവശ്യമുണ്ട്. വിതരണ ശൃംഖല ശക്തിപ്പെടുത്താനും ജീവനക്കാരുടെ എണ്ണം കൂട്ടാനുമുള്ള ഫ്ലിപ്പ്‌കാർട്ടിന്റെ തന്ത്രപരമായ തീരുമാനം ഉത്സവസീസണിലെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിന് അവർക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ആമസോൺ. ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട്ട് തുടങ്ങിയ എതിരാളികളിൽ നിന്നാണ് ഫ്ലിപ്പ്‌കാർട്ട് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത്. ഉപഭോക്താക്കളുടെ ഓർഡറുകൾ വേഗത്തിൽ കൈകാര്യം ചെയ്യുക എന്നതാണ് ഫ്ലിപ്പ്‌കാർട്ട് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തത്ഫലം ഡെലിവറി നടത്തുന്നതിനായി ഫ്ലിപ്പ്‌കാർട്ട് മിനിട്ട് സേവനം ആരംഭിച്ചിട്ടുണ്ട്.