
ചെമ്പഴന്തി: വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ ചെയ്യാനും ഓൺലൈനിൽ ശാസ്ത്രജ്ഞാനം ആർജിക്കാനും സഹായിക്കുന്ന ക്യൂബ് സംവിധാനം ചെമ്പഴന്തി എസ്.എൻ കാേളേജിൽ ഉദ്ഘാടനം ചെയ്തു.
സുവോളജി വിഭാഗവും ഐ.ക്യൂ.എ.സിയും സംയുക്തമായി മുംബയിലെ ടാറ്റാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഇതു സംഘടിപ്പിച്ചത്.ജീവശാസ്ത്ര ഗവേഷണവും തൊഴിൽ അവസരങ്ങളും എന്ന വിഷയത്തിൽ ദേശീയ സെമിനാറും നടത്തി. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ എച്ച്.ബി.സി. എസ്.ഇ കിഷോർ ഭാരതിയുടെ പിന്തുണയോടെയാണിത്.എച്ച്.ബി.സി. എസ്.ഇയിലെ മുൻ ശാസ്ത്രജ്ഞനും കിഷോർ ഭാരതി ഫെലോയുമായ ഡോ. എം.സി. അരുൺ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. രാഖി എ.എസ് അദ്ധ്യക്ഷത വഹിച്ചു. സുവോളജി വിഭാഗം മേധാവി ഡോ. ലെജി. ജെ സ്വാഗതം പറഞ്ഞു. ഐ.ക്യൂ.എ.സി കോഓർഡിനേറ്റർ ഡോ. അമ്പിളി രാജ് ഡി.ബി, അദ്ധ്യാപകരായ പീതി. എസ്, ഡോ. ബോബിന സി.വി എന്നിവർ പ്രസംഗിച്ചു.ഡോ. ബിനുഷ്മ രാജു നന്ദി പറഞ്ഞു.
ദേശീയ തലത്തിൽ പ്രഗത്ഭരായ ശാസ്ത്രജ്ഞരുമായും ഗവേഷകരുമായും ആശയവിനിമയം നടത്താൻ ബിരുദവിദ്യാർത്ഥികളെ ക്യൂബ് പ്രോഗ്രാം സഹായിക്കും.