
ലിസ്‌ബൺ: ഔദ്യോഗിക ഫുട്ബാൾ മത്സരങ്ങളിൽ 900 ഗോൾ നേടുന്ന ആദ്യ പുരുഷതാരമെന്ന ഒരിക്കലും തകർക്കപ്പെടാത്ത റെക്കാഡ് സ്വന്തമാക്കി പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോർച്ചുഗീസ് നായകൻ പുതു ചരിത്രം കുറിച്ചത്. മത്സരത്തിൽ പോർച്ചുഗൽ 2-1ന് ജയിച്ചു. 34-ാംമിനിട്ടിലാണ് ന്യൂനോ മെൻഡസ് നൽകിയ പാസ് ക്ലോസ് റേഞ്ച് ഫിനിഷിലൂടെ വലയിലാക്കി റൊണാൾഡോ 900 എന്ന മാന്ത്രിക സംഖ്യയിൽ എത്തിയത്. പോർച്ചുഗീസ് ജേഴ്സിയിൽ റൊണാൾഡോയുടെ 131-ാം ഗോളായിരുന്നു ഇത്. 211-ാം മത്സരവും. അന്താരാഷ്‌ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും റൊണാൾഡോയാണ്. ക്ലബ് തലത്തിൽ 1025 മത്സരങ്ങളിൽ നിന്ന് റൊണാൾഡോ ഇതുവരെ നേടിയത് 769 ഗോളുകളാണ്. റയൽ മാഡ്രിഡിനായാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് 450 എണ്ണം. ഔദ്യോഗിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടകയിൽ റൊണാൾഡോയ്ക്ക് പിന്നിലായി രണ്ടാ സ്ഥാനത്തുള്ളത് ലയണൽ മെസ്സിയാണ് (859 ഗോൾ). മൂന്നാം സ്ഥാനത്തുള്ളത് പെലെയും (765 ഗോൾ).
റൊണാൾഡോയുടെ ഗോളുകൾ
പോർച്ചുഗീസ് -131
റയൽ മാഡ്രിഡ് -450
മാഞ്ചസ്റ്റ്ർ യുണൈറ്റഡ് -145
യുവന്റ്സ് -101
അൽ നസ്സർ -68
സ്പോർട്ടിംഗ് -5