
എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ചെന്നൈയിൽ വച്ചാണ് താരം ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ, പേരക്കുട്ടി മറിയം അടക്കമുള്ള കുടുംബത്തിനൊപ്പമാണ് ആഘോഷം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ദുൽഖറിനും മകൾ മറിയത്തിനും കേക്ക് കൊടുക്കുന്ന മമ്മൂട്ടിയാണ് ദൃശ്യങ്ങളിലുള്ളത്. പിറന്നാളോടനുബന്ധിച്ച് ആരാധർ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു. തുടർന്ന് പന്ത്രണ്ട് മണിക്ക് വീഡിയോ കോളിലൂടെ ആരാധകരെ കണ്ടു. ഇനി അദ്ദേഹം കുടുംബത്തിനൊപ്പം വിദേശത്തേക്ക് പോയി അവധി ആഘോഷിക്കുമെന്നാണ് വിവരം.
Mammookka video calling the fans who gathered in Cochin from DQs house at Chennai ❤️ pic.twitter.com/7hTiKNhxGh
— ForumKeralam (@Forumkeralam2) September 6, 2024
അതേസമയം, പിറന്നാളോടനുബന്ധിച്ച് മമ്മൂട്ടി കമ്പനി നിർമ്മിച്ച് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.കൂടാതെ ഇന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ 17രാജ്യങ്ങളിലായി 30,000 പേർ രക്തദാനം നടത്തും. കഴിഞ്ഞ വർഷം കാൽലക്ഷം പേർ രക്തം ദാനം ചെയ്തിരുന്നു.
കേരളത്തിലും രക്തദാനം വിപുലമായി നടത്തുവെന്ന് മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.