
അടൂർ: ചരിത്ര പ്രസിദ്ധമായ അടൂർ മലമേക്കര മുള്ളുതറയിൽ ഭദ്രകാളിദേവിയേയും കരിങ്കാളി മൂർത്തിയേയും ഇടിക്കാളിയമ്മയേയും സ്തുതിച്ചുകൊണ്ടുള്ള ഗാനപ്രിയ മ്യൂസിക്കൽ വീഡിയോ 14ന് പ്രകാശനം ചെയ്യും. രാവിലെ 9.30ന് ക്ഷേത്രാങ്കണത്തിൽ ഗാനരചയിതാവും എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ ശരത് ഏഴംകുളം പ്രകാശന കർമ്മം നിർവഹിക്കും.
ബൽരാം ഏറ്റിക്കരയുടെ വരികൾക്ക് തുറവൂർ ഹരികൃഷ്ണൻ സംഗീതം നൽകി. ആലാപനം ശ്രുതി കെ.എസ്. മ്യൂസിക്കൽ വീഡിയോ ശ്രീജിത്ത് സദാശിവൻ ക്ഷേത്രത്തിൽ സമർപ്പിക്കും. മേലൂട് അജിത്ത് കുമാർ മുഖ്യാതിഥി ആയിരിക്കും. ക്ഷേത്രം മേൽശാന്തി തൃശൂർ അനൂപാനന്ദ ശർമ്മ, ക്ഷേത്രം പ്രസിഡന്റ് രാധാകൃഷ്ണൻ കുട്ടപ്പൻ, ക്ഷേത്രം കമ്മിറ്റി അംഗങ്ങളായ ആർ.രാമനാഥൻ ഉണ്ണിത്താൻ, ജി. രംഗനാഥൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.