woman

തന്റെ ജീവിതത്തിൽ നടക്കുന്ന കുഞ്ഞു കാര്യങ്ങൾ വരെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ റെഡ്ഡിറ്റിൽ വന്ന ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ പ്രണയത്തെക്കുറിച്ചാണ് ഒരു യുവതി വെളിപ്പെടുത്തിയത്. രണ്ട് വർഷം ഒരു ശരീരവും രണ്ട് മനസുമായി ജീവിച്ചത് തന്റെ അർദ്ധ സഹോദരനൊപ്പമായിരുന്നു എന്നറിഞ്ഞതിനെക്കുറിച്ചാണ് യുവതിയുടെ കുറിപ്പ്. കാമുകന്റെ അമ്മ കാണിച്ചുതന്ന പഴയൊരു ആൽബത്തിൽ നിന്നാണ് തന്റെയും കാമുകന്റെയും പിതാവ് ഒരാളാണെന്ന് താൻ മനസിലാക്കിയതെന്ന് യുവതി പറയുന്നു. ഈ സംഭവം തന്നെ ആകെ തകർത്തുകളഞ്ഞെന്നും അവർ വെളിപ്പെടുത്തി.

യുവതിയുടെ വാക്കുകൾ


'രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം ഞാൻ എന്റെ കാമുകന്റെ മാതാപിതാക്കളെ കാണാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ അമ്മ എനിക്ക് ഒരു ആൽബം കാണിച്ചുതന്നു. അതിൽ എന്റെ അച്ഛന്റെ ഫോട്ടോയുമുണ്ടായിരുന്നു. എന്റെ കാമുകന്റേയും എന്റേയും പിതാവ് ഒരാളാണെന്ന കാര്യം അപ്പോഴാണ് മനസിലായത്. ഇതറിഞ്ഞപ്പോൾ ഞാനാകെ തകർന്നുപോയി.'- എന്നാണ് യുവതി റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്.

യുവതിയെ ആശ്വസിപ്പിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഡി എൻ എ ടെസ്റ്റ് നടത്തി സഹോദരനാണെന്ന് ഉറപ്പിക്കണമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. എന്നാൽ വേറെ ചിലർ വളരെ മോശമായ ചോദ്യങ്ങളാണ് യുവതിയോട് ചോദിക്കുന്നത്.