
കോട്ടയം: സംസ്ഥാന സർക്കാർ ആറു മാസം മുൻപ് കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണം പടിവാതിൽക്കൽ എത്തിയിട്ടും നൽകാതെ പി.ആർ.എസ് രസീത് നൽകി കബളിപ്പിക്കുകയാണെന്നും നെൽ കർഷകരെ ഓണം ഉണ്ണാൻ അനുവദിക്കാതെ സംസ്ഥാന സർക്കാർ കിരാതമായി വേട്ടയാടുകയാണെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് തിരുനക്കര പാഡി - സിവിൽ സപ്ലൈകോ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര, ട്രഷറർ റോയി ജോസ്, ജനറൽ സെക്രട്ടറിമാരായ മോഹൻദാസ് ആബലാറ്റിൽ, ലൗജിൻ മാളിയേക്കൽ, ജോയി സി. കാപ്പൻ, രാജേഷ് ഉമ്മൻ കോശി, ജില്ലാ ഭാരവാഹികളായ ജയിസൺ മാത്യു ജോസ്, വിപിൻ രാജു ശൂരനാട്, ജി. ജഗദീഷ്, സന്തോഷ് മൂക്കലിക്കാട്ട്, വി.കെ. സന്താഷ് വള്ളോംകുഴിയിൽ, ഗോപകുമാർ വാഴയിൽ, പ്രതീഷ് പട്ടിത്താനം, സാബു കല്ലാച്ചേരി, ബിജു എം. നായർ, സാൻജോയി തോട്ടപ്പള്ളിൽ, ഷാജി തെള്ളകം, കുര്യൻ കണ്ണംകുളം, സോജോ പി.സി, സതീഷ് കോടിമത, രമേശ് വിജി, സുരേഷ് തിരുവഞ്ചൂർ, സി.എം. ജേക്കബ്, അഖിൽ ഇല്ലിക്കൽ, ജിത്തു സുരേന്ദ്രൻ, പി.എസ്. വിനായകൻ, അൻഷാദ് കെ.എസ് തുടങ്ങിയവർ പ്രസംഗിച്ചു.