
പ്രഭുദേവ, വേദിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ്" എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സണ്ണി ലിയോൺ ഇന്നും നാളെയും കൊച്ചിയിൽ ഉണ്ടാകും. പ്രഭുദേവ, വേദിക എന്നിവരും മറ്റ് താരങ്ങളും ഉണ്ടാകും.കളർഫുൾ ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു താരങ്ങൾ. കഥയും തിരക്കഥയും പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. സംഗീതം ഡി. ഇമ്മാൻ, നിഷാദ് യൂസഫ് എഡിറ്റിംഗും എ .ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം :അരുൺ മനോഹർ, മേക്കപ്പ് :അബ്ദുൾ റഹ്മാൻ,
കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് :ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കി
ക്രിയേറ്റീവ് സപ്പോർട്ട് :സഞ്ജയ് ഗസൽ ,ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമ്മാണം.
സെപ്തംബർ 27ന് റിലീസ് ചെയ്യും. പി .ആർ . ഒ പ്രതീഷ് ശേഖർ.