r

ചെന്നൈ: തമിഴ്നാട് കോയമ്പത്തൂരിൽ സർക്കാർ സ്‌കൂളിലെ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. തിരുപ്പത്തൂർ സ്വദേശി 33കാരൻ ശരവണ മൂർത്തിയാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. നിലവിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ് ഇയാൾ.

കോയമ്പത്തൂരിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്ന സ്വകാര്യ സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണ് ശരവണ മൂർത്തിയെന്ന് പൊലീസ് അറിയിച്ചു.കുട്ടികൾക്കെതിരെ ലൈംഗികാതിക്രമ ശ്രമങ്ങളോ മറ്റോ ഉണ്ടോയെന്നറിയാൻ അദ്ധ്യാപകർ വിദ്യാർത്ഥികളുമായി സംസാരിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ക്യാമ്പിനിടെ അതിക്രമം നടന്നെന്ന് 6-10 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾ അധികൃതരെ അറിയിച്ചു. ഉടൻ തന്നെ അദ്ധ്യാപകർ പൊലീസിൽ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.സ്‌കൂളുകളിൽ ലൈംഗികാതിക്രമ പരാതികൾ ഉണ്ടോയെന്ന് അന്വഷിക്കുന്നതാനായി തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ കുട്ടികളുമായി സംവദിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിരുന്നു.