sameera

ദുബായിലെ പ്രശസ്തമായ ദുബായ് മാളിൽ 23 ലക്ഷം രൂപഒറ്റ ദിവസം കൊണ്ട് ചെലവഴിച്ച് ബോളിവുഡ് താരം സമീറ റെഡ്ഡി. കൂടെയുള്ള പേഴ്‌സണൽഷോപ്പർ കാരണമായിരുന്നു അത്രയും വലിയ ചെലവിടൽ നടത്തിയതെന്നും അവരിൽ നിന്നെല്ലാം വലിയ അകലം പാലിക്കുകയാണ് താനിപ്പോഴെന്നും സമീറ റെഡ്ഡി. 2002ൽ മേനെ ദിൽ തുജ്‌കോ ദിയ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സമീറ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

ഡർന മാനാ ഹെ, അശോക്, റെയ്ഡ്, മുസാഫിർ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. വാരണം ആയിരത്തിലൂടെയാണ് ദക്ഷിണേന്ത്യൻ ആരാധകരുടെ പ്രിയതാരമായി മാറിയത്. മലയാളത്തിൽ മോഹൻലാലിന്റെ നായികയായി ഒരുനാൾ വരും എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സമീറ അഭിനയിച്ച ഏക മലയാള ചിത്രമാണ് ഒരുനാൾ വരും. 2013ൽ കന്നടയിൽ വരദനായിക എന്ന ചിത്രത്തിലാണ് ഒടുവിൽ വേഷമിട്ടത്.