siju

സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പക വിമാനം ഒക്ടോബർ 4ന് റിലീസ് ചെയ്യും.സിദ്ദിഖ്, മനോജ് കെ. യു, ലെന, പദ്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരാണ് മറ്റ് താരങ്ങൾ.പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന പുഷ്പക വിമാനത്തിന് സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്ന് രചന നിർവഹിക്കുന്നു.ഛായാഗ്രഹണം- രവി ചന്ദ്രൻ, സംഗീതം- രാഹുൽ രാജ്, ചിത്രസംയോജനം- അഖിലേഷ് മോഹൻ, കലാസംവിധാനം- അജയ് മങ്ങാട്, മേക്കപ്പ്- ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ- നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ,
രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന, റയോണ റോസ് പ്രൊഡക്ഷൻസിന്രെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ആരിഫ പ്രൊഡക്ഷൻസ് .പി.ആർ. ഒ ശബരി.