astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2022 സെപ്തംബർ 8 -1200 ചിങ്ങം 23 - ഞായറാഴ്ച. (മദ്ധ്യാഹ്ന ശേഷം 3 മണി 30 മിനിറ്റ് 26 സെക്കന്റ് വരെ ചോതി ശേഷം വിശാഖം നക്ഷത്രം)


അശ്വതി: രാഷട്രീയക്കാർ അവരുടെ പ്രവൃത്തികൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും, ശത്രു ദോഷം, കളത്ര ദുഃഖം, മനസ്സമാധാനക്കുറവ്, അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നും പ്രവർത്തിക്കരുത്.

ഭരണി: യുവാക്കൾ ജോലികാര്യങ്ങളിൽ തട്ടിപ്പിനിടയാകാൻ സാദ്ധ്യതയുള്ളതിനാല്‍ കരുതലോടെ മുന്നേറണം, പലതും നഷ്ടത്തില്‍ കലാശിക്കും, പ്രണയ കാര്യങ്ങളില്‍ ദുഃഖം, സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല.

കാർത്തിക: സംഘടന പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം, നാനാ രംഗത്തു നിന്നും സുഖാനുഭവങ്ങള്‍,‍ സ്ത്രീകൾക്ക് അംഗീകാരം, മാതൃഗുണം, ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.


രോഹിണി: രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും, സുഖ സൗകര്യങ്ങള്‍ അനുഭവിക്കും, ഉല്ലാസ യാത്രകള്‍ക്ക് തയാറാകും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സമ്മാന ലാഭം.


മകയിരം: മാദ്ധ്യമങ്ങളില്‍ ശോഭിക്കും, മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും, ദേവാലയ ദര്‍ശന യോഗം, കൃഷിയില്‍ നിന്നും ധന ലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ധനലാഭം, ശരീരസുഖം, ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, മാതൃഗുണം ലഭിക്കും.


തിരുവാതിര: കുടുംബത്തില്‍ മംഗള കര്‍മം നടക്കും, യശസ്സ്, കര്‍മ്മ പുഷ്ടി എന്നിവ ഉണ്ടാകും, വിദേശ വാസം ഗുണം ചെയ്യും, വിദ്യാര്‍ത്ഥികള്‍ക്കും , ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം, മംഗള കാര്യങ്ങളില്‍ പങ്കെടുക്കും, വാഹന സുഖം.

പുണർതം: ശത്രുതാ മനോഭാവത്തിലായിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും. കൗശലം കൊണ്ട് കാര്യങ്ങള്‍ സ്വന്തം വരുതിയിലാക്കും, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, ജോലിയില്‍ ഉന്നത സ്ഥാന ലഭ്യത, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

പൂയം: പുതിയ കര്‍മ്മ മേഖല തുടങ്ങി വലിയ സ്ഥാപനമായി മാറും, വിദേശ യാത്ര തരപ്പെടും, അനുകൂലമായ രീതിയില്‍ തൊഴില്‍ മാറ്റം, സല്‍സന്താനയോഗം, വിദേശ വാസം ഗുണം ചെയ്യും, മാതാപിതാക്കള്‍ക്ക് ആരോഗ്യകാര്യത്തില്‍ പുരോഗതി, സുഖാനുഭവങ്ങള്‍ .

ആയില്യം: ആരാധനാലയങ്ങളില്‍ ധാരാളം സമയം ചിലവഴിക്കും, മാദ്ധ്യമങ്ങളില്‍ തിളങ്ങും, പൂര്‍വ്വീക സ്വത്ത് ലഭിക്കും, ഇഷ്ട ഭക്ഷണ ലഭ്യത, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖവും സംതൃപ്തിയും അനുഭവപ്പെടും. ഇഷ്ടജന സംസര്‍ഗ്ഗം, സ്നേഹ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും .

മകം: അസൂയാലുകളുടെയും ശല്യം വര്‍ദ്ധിക്കും. കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.‍ തൊഴിൽപരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും, സ്ത്രീകള്‍ക്ക് എല്ലാവിധത്തിലും ഗുണാനുഭവങ്ങൾ, കുടുംബപരമായി നല്ല സമയം, കലാകാരന്മാര്‍ക്ക് നല്ല സമയം, സ്ത്രീ മൂലം ഗുണം.

പൂരം: അപകടം വരാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറണം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം, ശത്രുക്കള്‍ വര്‍ദ്ധിക്കും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും.

ഉത്രം: പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥന്മാരുടെ നീരസം സംബാദിക്കും. ദൈവീക ചിന്ത ഉടലെടുക്കും, അനാവശ്യമായി പണം ചെലവാകും, സ്ത്രീകള്‍ മൂലം പ്രയാസങ്ങള്‍ വന്നേക്കാം, ധനനഷ്ടം. പണ സംബന്ധമായി നിയമനടപടികള്‍‍, വിശ്വാസവഞ്ചന നേരിടും.

അത്തം: ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം, ‍ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും. ദാമ്പത്യജീവിതത്തിൽ വിഷമതകള്‍, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, ആപത്തുകളില്‍ നിന്നും രക്ഷ.

ചിത്തിര: ലഹരിയുടെ ഉപയോഗം മൂലം തൊഴിലില്‍ പ്രശ്നങ്ങള്‍, അനാവശ്യമായ കലഹങ്ങള്‍. സഹായ സഹകരണങ്ങള്‍ ലഭിക്കും, പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, ഈശ്വരാധീനം, വാഹന ഭാഗ്യം, രഹസ്യമായി മനസ്സിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ പ്രയാസപ്പെടും.

ചോതി : കുടുംബ ഭദ്രത കൈവരിക്കും, ജോലിയില്‍ നിന്നും കൂടുതല്‍ വരുമാനം. മേലുദ്യോഗസ്ഥരുടെ പ്രീതി, സുഖപ്രദമായ കുടുംബജീവിതം, ശത്രുജയം, ധനപ്രാപ്തി, വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും.

വിശാഖം: ഭാഗ്യ പരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, കുടുംബസ്വത്ത് ലഭിക്കും. ഉപരിപഠനത്തിന് അനുകൂലമായ സമയം, ഇഷ്ട ഭക്ഷണ ലബ്ദി, ധന നേട്ടം, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, വിവാഹജീവിതത്തില്‍ മുന്‍പുണ്ടായിരുന്ന വിഷമതകള്‍ കുറഞ്ഞു വരും.

അനിഴം: കുടുംബത്തില്‍ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവൃത്തികൾ കാഴ്ചവയ്ക്കും. സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, യാത്രമൂലംഗുണം, ആരോഗ്യപരമായി കരുതല്‍ വേണം.

കേട്ട: യാത്രയില്‍ നേട്ടം.പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകള്‍ മാറിക്കിട്ടും. ദാമ്പത്യ സുഖം, സന്താനലാഭം, ധനനേട്ടം, ഉല്ലാസ യാത്രകള്‍, യാത്രകളില്‍ നിന്നും ഗുണാനുഭവങ്ങള്‍, ധനാഗമത്തിനു അനുകൂലമായ സാഹചര്യം, കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും .

മൂലം: ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും. പിതാവിൽ നിന്നും അനുകൂല നിലപാട്, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, അംഗീകാരവും സ്ഥാനമാനങ്ങളുംലഭിക്കും, ആഗ്രഹാസാഫല്ല്യം നേടും, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും.

പൂരാടം: കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരിക്കും, സ്ത്രീകള്‍ മുഖേന സുഖാനുഭവങ്ങള്‍, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവത പങ്കാളിയുടെ സ്നേഹവും സഹകരണവും സന്തോഷവും ലഭിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, വശ്യമായി സംസാരിക്കും.

ഉത്രാടം: അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. നല്ലബുദ്ധിയുണ്ടാകും എന്നാൽ മനക്കട്ടിയില്ലാത്തവര്‍ ആയിരിക്കും, അഹംഭാവം മുന്നിട്ടു നില്‍ക്കും, കലാപ്രവര്‍ത്തനത്തില്‍ മനസുഖം കണ്ടെത്തും, ശത്രുജയം നേടും.

തിരുവോണം: വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകള്‍. അംഗീകാരവും, യാത്രാഗുണം, വ്യവഹാരവിജയം, വിദ്യാവിജയം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസയാത്രയില്‍ ആഗ്രഹ സാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.

അവിട്ടം: വാഹനക്രയവിക്രയങ്ങളില്‍ ലാഭവും നേട്ടവും, സര്‍ക്കാര്‍ ആനുകൂല്ല്യം കിട്ടും, വാക്ക്പാലിക്കാന്‍ സാധിക്കും, ആദര്‍ശം വിട്ടു ഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, സ്ത്രീകള്‍ മൂലം ചെലവ് കൂടിയിരിക്കും, ദൈവീക ചിന്ത ഉടലെടുക്കും.

ചതയം: സ്വന്തം കൗശലം കൊണ്ടി ദുഷ്കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികള്‍ വരുതിയിലാകും, ശത്രു ജയം, പ്രണയ കാര്യങ്ങളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും, പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും. ദൂരയാത്രാക്ലേശം.

പൂരുരുട്ടാതി: സന്താനങ്ങള്‍ക്ക് അസുഖം,ജോലിക്കൂടുതല്‍ അനുഭവപ്പെടും, വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, സ്ത്രീകള്‍ മൂലം അസ്വസ്ഥത, ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.

ഉത്തൃട്ടാതി: പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, പണയത്തിലിരിക്കുന്ന ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല, അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും.

രേവതി: തീരുമാനങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കും, വര്‍ദ്ധിച്ച ധനചിലവ്. ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങള്‍. അലച്ചിലും, ശത്രു ദോഷവും, ചതിയും അപമാനവും വന്നു ഭാവിക്കും, ഉദര രോഗം മൂലം ബുദ്ധിമുട്ടുകള്‍, വിലപിടിച്ച സംഗതികള്‍ മോഷണം പോകും, രഹസ്യ ഇടപാടുകള്‍ കാരണം മനോദുഃഖം .