d

തിരുവനന്തപുരം: സിനിമാ നയ രൂപീകരണത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന സിനിമാ കോൺക്ലേവിനെതിരെ വിമർശനവുമായി നടി രഞ്ജിനി, കോൺക്ലേവ് വിളിച്ച് ചർച്ച ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുകയാണ് വേണ്ടത്. എന്തിനാണ് സിനിമാ കോൺക്ലേവെന്നും വെറുതെ പൊതുജനത്തിന്റെ പണവും സമയവും കളയരുതെന്നും രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പ്രശ്ന പരിഹാരത്തിനായി ശക്തമായ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ഇപ്പോൾ നടത്തുന്ന സിനിമ കോൺക്ലേവ് അനാവശ്യമാണെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി.സിനിമ മേഖലയിലെ തീരുമാനത്തേക്കൾ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശുപാർശകൾ ശക്തമല്ലേ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടെന്നും നടി രഞ്ജിനി ചോദിച്ചു. വെറുതെ പൊതുജനത്തിന്റെ നികുതിപ്പണവും സമയവും കളയുന്നതിന് പകരം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുകയാണ് വേണ്ടതെന്നും രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.