
കൊച്ചി: യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി എയർ ഇന്ത്യ. കൊച്ചിയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് 12.25ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. ചില സാങ്കേതിക പ്രശ്നം കാരണം വിമാനമെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
വിമാനം റദ്ദാക്കിയതോടെ 250 ഓളം യാത്രക്കാരാണ് വലഞ്ഞത്. ഇതിൽ കുറച്ച് യാത്രക്കാർക്ക് മുബെെ വഴി യാത്രാ സൗകര്യം ഏർപ്പെടുത്തി. രാവിലെ മുതൽ വിമാനത്താവളത്തിലെത്തിയ നിരവധി യാത്രക്കാരാണ് ഉച്ചയോടെ വിമാനം റദ്ദാക്കിയത് അറിഞ്ഞ് ദുരിതത്തിലായത്. യാത്ര മുടങ്ങിയതിൽ യാത്രക്കാർ പ്രതിഷേധിച്ചിെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.