d

കോ​ഴി​ക്കോ​ട്:​ ​കു​ട്ടി​ക​ളു​ടെ​ ​ന​ഗ്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഇ​ന്റ​ർ​നെ​റ്റി​ൽ​ ​തെ​ര​യു​ക​യും​ ​ശേ​ഖ​രി​ക്കു​ക​യും​ ​കൈ​മാ​റ്റം​ ​ചെ​യ്യു​ക​യും​ ​ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​ന​ട​ത്തു​ന്ന​ ​ഓ​പ്പ​റേ​ഷ​ൻ​ ​പി​ -​ഹ​ണ്ടി​ൽ​ 37​ ​കേ​സു​ക​ളിലായി ​ ​ആ​റു​പേ​ർ​ ​അ​റ​സ്റ്റി​ൽ.​ ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ൽ,​ ​കൊ​ല്ലം​ ​സി​റ്റി,​ ​പ​ത്ത​നം​തി​ട്ട,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട് ​റൂ​റ​ൽ,​ ​കാ​സ​ർ​കോ​ട് ​എ​ന്നീ​ ​ജി​ല്ല​ക​ളി​ലാ​ണ് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ 20​ ​പൊ​ലീ​സ് ​ജി​ല്ല​ക​ളി​ലാ​യി​ 455​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 173​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​മ​ല​പ്പു​റ​ത്താ​ണ് ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ന്ന​ത്.​ 60​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 23​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​പി​ടി​കൂ​ടി.


തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ൽ​ ​ജി​ല്ല​യി​ൽ​ 39​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ 29​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​യി​ൽ​ 22​ ​പ​രി​ശോ​ധ​ന​ക​ളി​ലാ​യി​ ​അ​ഞ്ച് ​ഇ​ല​ക്ട്രോ​ണി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി.​ ​ആ​ല​പ്പു​ഴ​ ​എ​ട്ട്,​ ​കൊ​ല്ലം​ ​ഏ​ഴ്,​ ​കാ​സ​കോ​ട് ​അ​ഞ്ച്,​ ​പാ​ല​ക്കാ​ട് ​നാ​ല്,​ ​തൃ​ശ്ശൂ​ർ​ ​റൂ​റ​ൽ,​ ​തൃ​ശ്ശൂ​ർ​ ​സി​റ്റി,​ ​വ​യ​നാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​മൂ​ന്നു​വീ​തം,​ ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ൽ,​ ​പ​ത്ത​നം​തി​ട്ട,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട് ​റൂ​റ​ൽ​ ​ജി​ല്ല​ക​ളി​ൽ​ ​ഓ​രോ​ ​കേ​സു​മാ​ണ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​തെ​ന്ന് ​പൊലീസ് അറിയിച്ചു.