astro

അശ്വതി: പ്രവർത്തനരംഗത്ത് ന്യൂതന ആശയങ്ങൾ നടപ്പിലാക്കും. കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കാൻ ശ്രമിക്കരുത്. ദാമ്പത്യ ജീവിതത്തിലെ വിഷമതകൾ പരിഹരിക്കും. ശരീരവേദന അനുഭവപ്പെടാം. ഭാഗ്യദിനം തിങ്കൾ.
ഭരണി: ഏല്പിച്ച ദൗത്യം ഭംഗിയായി നിർവഹിക്കും. തൊഴിലിൽ ആധിപത്യം നേടും. സംഘടനാ പ്രവർത്തനങ്ങളിൽ മുന്നേറും. മുടങ്ങിയ ആദായമാർഗങ്ങൾ തുറക്കും. നിക്ഷേപങ്ങളിൽ നിന്നു പ്രതീക്ഷിച്ച ലാഭമുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ഭാഗ്യദിനം ഞായർ.
കാർത്തിക: പുതിയ സംരംഭങ്ങളിലും പരീക്ഷകളിലും വിജയം. കുടുംബത്തിൽ നിന്നു ശക്തമായ പിന്തുണ ലഭിക്കും. നേട്ടങ്ങൾക്കു പിന്നിൽ മാതാവിന്റെ പ്രേരണയുണ്ടാകും. ആദായം വർദ്ധിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ഭാഗ്യദിനം വെള്ളി.
രോഹിണി: കർമ്മരംഗത്ത്‌ നേട്ടങ്ങൾ വന്നുചേരും. പ്രണയനേട്ടമുണ്ടാകും. വ്യാപാരത്തിൽ നിന്നു വരുമാനം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനരംഗത്ത് മികവ് തെളിയിക്കും. ചെലവ് വർദ്ധിക്കും. ആഗ്രഹിച്ച സ്ഥലമാറ്റം ലഭിക്കും. ഭാഗ്യദിനം തിങ്കൾ.


മകയിരം: ഭാവി മുൻനിറുത്തിയുള്ള കർമ്മപദ്ധതികൾ കണ്ടെത്തും. പേരും പ്രശസ്തിയും വർദ്ധിക്കും. തൊഴിൽരംഗം പുഷ്ടിപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അപ്രതീക്ഷിത തിരിച്ചടികൾ നേരിടും. സുഹൃത്തുക്കളുമായി കലഹമുണ്ടാകും. ഭാഗ്യദിനം ഞായർ.
തിരുവാതിര: മക്കളുടെ നേട്ടങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കും. ആത്മീയയാത്രകൾ നടത്തും. കുടുംബത്തിൽ സ്വസ്ഥതക്കുറവുണ്ടാകും. അന്യദേശത്തു നിന്നു തിരികെയെത്തും. മാനസിക സംഘർഷം കുറയും. ശുഭചിന്തകൾ ഗുണകരമാകും. ഭാഗ്യദിനം വ്യാഴം.
പുണർതം: നവസംരംഭങ്ങൾ വിജയത്തിലെത്തും. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കും. ഗവേഷകർ പഠനത്തിൽ ആത്മാർത്ഥമായി ശ്രദ്ധിക്കും. ജോലിയിൽ ഉയർച്ച. സകുടുംബം ഉല്ലാസയാത്രകൾ നടത്തും. വാഹനം മാറ്റിവാങ്ങും. ഭാഗ്യദിനം വെള്ളി.
പൂയം: പുതിയ ചുവടുവയ്പ്പുകളിലൂടെ അംഗീകാരം ലഭിക്കും. പ്രതീക്ഷിച്ച കാര്യങ്ങൾ സഫലമാകും. വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടും. വീട്ടിൽ സ്വസ്ഥതയുണ്ടാവും. ചെലവുകൾ വർദ്ധിക്കും. മനക്ലേശത്തിന് സാദ്ധ്യത. ഭാഗ്യദിനം തിങ്കൾ.


ആയില്യം: സ്വന്തം ബിസിനസിൽ അഭിവൃദ്ധി. മത്സരങ്ങളിലും പരീക്ഷകളിലും വിജയം. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആലോചിക്കും. കരാറുപണികൾ പുതുക്കി കിട്ടും. കുടുംബാംഗങ്ങൾ പിന്തുണ ലഭിക്കും. പഴയ സൗഹൃദം പുതുക്കിയെടുക്കും. ഭാഗ്യദിനം ബുധൻ.
മകം: ഭൂമിയിടപാടുകൾ ലാഭകരമാകും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും. വ്യവഹാരങ്ങളിൽ അനുകൂലഫലം. യാത്രകളിലൂടെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദുഷ്പ്രേരണകൾ നിയന്ത്രിക്കണം. ഭാഗ്യദിനം ശനി.
പൂരം: മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനം. ഭൂമി വിൽപ്പനയിൽ ലാഭമുണ്ടാകും. സഹോദരനുമായുള്ള പിണക്കം മാറും. കുടുംബ വിഷയങ്ങൾചർച്ച ചെയ്ത് തീരുമാനത്തിലെത്തും. ഭാഗ്യാനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം ചൊവ്വ.
ഉത്രം: തൊഴിലിൽ സ്ഥാനക്കയറ്റമുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കമുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താല്പര്യം കൂടും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധകുറയും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. ഭാഗ്യദിനം ഞായർ.


അത്തം: കച്ചവടരംഗത്ത് പ്രതീക്ഷിച്ചതിലും വരുമാനം. അനാവശ്യ വിവാദങ്ങളിൽ നിന്നു അകലുന്നതാണ് ഉചിതം. ഉദ്യോഗസ്ഥർക്ക് ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. കുടുംബസമേതം തീർത്ഥാടന യാത്രകൾ നടത്തും. ഐ.ടി രംഗത്ത് നേട്ടം. ഭാഗ്യദിനം ശനി.
ചിത്തിര: സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ ലഭിക്കും. സാമ്പത്തികമേന്മയുള്ള സമയമാണ്. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം. മനക്ലേശങ്ങൾ വർദ്ധിക്കും. വ്യാപാരമേഖലകളിൽ പണം മുടക്കും. അന്യദേശവാസത്തിന് യോഗം. ഭാഗ്യദിനം തിങ്കൾ.
ചോതി: കുടുംബജീവിതത്തിൽ സ്വസ്ഥതയുണ്ടാകും. കരാറുകൾ ഉറപ്പിച്ചു കിട്ടും. വസ്തുക്കച്ചവടത്തിൽ ലാഭം. കടം കൊടുത്തത് തിരികെ ലഭിക്കും. ചെലവ് നിയന്ത്രിക്കണം. ആത്മവിശ്വാസം വർദ്ധിക്കും. തെറ്റിദ്ധാരണകൾ മാറും. ഭാഗ്യദിനം ബുധൻ.
വിശാഖം: കലാകാരന്മാർക്ക് അവസരം ലഭിക്കും. അപ്രതീക്ഷിത യാത്രകളുണ്ടാവാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധവേണം. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പഠനതടസം. വ്യാപാരത്തിൽ നേട്ടം. മക്കളുടെ കാര്യത്തിൽ സന്തോഷിക്കും. ഭാഗ്യദിനം വ്യാഴം.


അനിഴം: കലാകാരന്മാർക്ക് നേട്ടങ്ങൾ വന്നുചേരും. കർമ്മരംഗം നവീകരിക്കും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനം. സന്താനങ്ങളിലൂടെ സന്തോഷകരമായ അനുഭവമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
തൃക്കേട്ട: മത്സരങ്ങളിൽ അനുകൂല വിധിയുണ്ടാകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. ഉപരിപഠനത്തിന് അന്യനാട്ടിൽ പേകാൻ അവസരം. ഉദ്യോഗസ്ഥർക്ക് സങ്കീർണ്ണ ചുമതലകൾ ഏറ്റെടുക്കേണ്ടി വരാം. കച്ചവട സ്ഥാപനം നവീകരിക്കും. ഭാഗ്യദിനം ബുധൻ.
മൂലം: സാമ്പത്തിക പ്രതിസന്ധി മാറും. ഓഫീസ് കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. ഔദ്യോഗിക യാത്രകൾ വേണ്ടിവരും. പ്രണയനേട്ടമുണ്ടാകും. പൊതുവെ മാനസികക്ലേശങ്ങൾ മാറും. ആരോഗ്യകാര്യങ്ങളിൽ അലംഭാവം പാടില്ല. ഭാഗ്യദിനം ചൊവ്വ.
പൂരാടം: അദ്ധ്വാനിക്കാനുള്ള മനസ് അംഗീകരിക്കപ്പെടും. കർമ്മരംഗത്ത് ചുവടുറപ്പിക്കും. കുടുംബത്തിൽ നിന്നു പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾ കലാരംഗത്തു ശോഭിക്കും. അപ്രതീക്ഷിത സഹായം ലഭിക്കും. പരീക്ഷകളിൽ വിജയം. ഭാഗ്യദിനം തിങ്കൾ.


ഉത്രാടം: ഉദ്യോഗാർത്ഥികൾക്ക് അനുകൂല സമയം. എല്ലാരംഗങ്ങളിലും ഉണർന്നു പ്രവർത്തിക്കും. വിശിഷ്ട സ്ഥലങ്ങൾ സന്ദർശിക്കും. വ്യാപാരമേഖലയിൽ പണം മുടക്കും. നാഡീ രോഗത്തിന് സാദ്ധ്യത. വിദേശയാത്ര സാദ്ധ്യമാകും. ഭാഗ്യദിനം വെളളി.
തിരുവോണം: സ്വന്തം തൊഴിൽ വിപുലീകരിക്കും. കരാറുപണികളിലൂടെ മെച്ചപ്പെട്ട വരുമാനമുണ്ടാകും. പൊതുപ്രവർത്തകർക്ക് നല്ല സമയം. ചെലവ് വർദ്ധിക്കും. കലാ കായികരംഗത്തുള്ളവർക്ക് അവസരം ലഭിക്കും. ഭാഗ്യദിനം തിങ്കൾ.
അവിട്ടം: പുതിയ സ്ഥാനം വഹിക്കും. ധനസ്ഥിതി മെച്ചപ്പെടും. കച്ചവടക്കാർക്ക് സാമ്പത്തിക ലാഭമുണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. പഠനത്തിൽ ഏകാഗ്രത കുറയും. സന്താന സൗഭാഗ്യമുണ്ടാകും. കുടുംബസ്വത്ത് ഭാഗം നടക്കും. ഭാഗ്യദിനം തിങ്കൾ.
ചതയം: കൃഷിയിൽ നിന്നു ലാഭമുണ്ടാകും. പൊതുവെ നേട്ടങ്ങളുടെ വാരമാണ്. വാക്കിലും കർമ്മത്തിലും ഉറച്ചു നിൽക്കും. വീട്ടിലെ സ്ത്രീകളുടെ സ്ഥിതി ഉയരുന്നതാണ്. ശുഭ വാർത്തകൾ കേൾക്കും. കഠിനാദ്ധ്വാനം നേട്ടമുണ്ടാക്കും. ഭാഗ്യദിനം ഞായർ.


പൂരുരൂട്ടാതി: വീടുനിർമ്മാണത്തിലെ തടസങ്ങൾ മാറും. ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിക്കും. ബന്ധുക്കളുടെ പിന്തുണ നേടിയെടുക്കും. മക്കളുടെ ഭാവികാര്യത്തിൽ തീരുമാനമുണ്ടാകും. തീർത്ഥാടന യാത്രകൾ നടത്തും. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: ഊഹക്കച്ചവടത്തിൽ ലാഭം. തൊഴിൽ അന്വേഷണത്തിൽ പുരോഗതി. കായിക മത്സരത്തിലും വിജയം. സന്താനങ്ങളുടെ കാര്യത്തിൽ മനക്ലേശമുണ്ടാകാം. വാക്കും കർമ്മവും സമന്വയിപ്പിക്കുക എളുപ്പമല്ല. ഭാഗ്യദിനം ഞായർ.
രേവതി: കുടുംബജീവിതത്തിൽ സന്തോഷമുണ്ടാകും. പഠനവുമായി ബന്ധപ്പെട്ട യാത്രകളുണ്ടാകും. വസ്തുവില്പനയെ ചൊല്ലി തർക്കങ്ങളുണ്ടാകും. ചെലവ് വർദ്ധിക്കും. ദൗത്യം പൂർത്തീകരിക്കുന്നതിൽ വീഴ്ചയുണ്ടാകും. ഭാഗ്യദിനം വ്യാഴം.