വർക്കല: ഹോമിയോപ്പതി വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ വർക്കല നഗരസഭ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ 9ന് രാവിലെ 9.30 മുതൽ വയോജന മെഡിക്കൽ ക്യാമ്പ് നടക്കും.ക്യാമ്പിന്റെയും രാജിവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബ് കളക്ഷൻ സെന്ററിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവഹിക്കും.