കാട്ടാക്കട:മാലിന്യ മുക്തം കാട്ടാക്കട എന്ന ജനകീയ ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കുളത്തോട്ടുമലയിൽ ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മഞ്ജുഷ, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ,ജി.കെ.സുരേഷ്‌കുമാർ,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.