നെടുമങ്ങാട്: ജനകീയാസൂത്രണ പദ്ധതിപ്രകാരം അരുവിക്കര ഗ്രാമപഞ്ചായത്ത് കൃഷി ചെയ്ത ജമന്തിത്തോട്ടത്തിൽ സമൃദ്ധിയുടെ വിളവെടുപ്പ്.പഴയ മാർക്കറ്റും പരിസരവും ഉദ്യാനഭംഗിയിലാണ്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല പൂക്കൃഷി വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജഗൽ വിനായക്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മറിയക്കുട്ടി.സി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിഫിയ,ടൗൺ വാർഡ് മെമ്പർ ഗീത ഹരികുമാർ,മുൻ പ്രസിഡന്റ് കളത്തറ മധു,മെമ്പർമാരായ രമേഷ് ചന്ദ്രൻ,അജിത്കുമാർ,അജേഷ്,ലേഖ,ഇല്ല്യാസ്,അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്‌ അഡ്വ.ആർ.രാജ്‌മോഹൻ,കൃഷി ഓഫീസർ പ്രശാന്ത്.ബി,സി.ഡി.എസ് ചെയർപേഴ്സൺ ഒ.എസ്.പ്രീത തുടങ്ങിയവർ പങ്കെടുത്തു.