dollar

കൊ​ച്ചി​:​ ​രാ​ജ്യാ​ന്ത​ര​ ​വ്യാ​പാ​ര​ങ്ങ​ളി​ൽ​ ​ഡോ​ള​റി​ന് ​പ​ക​രം​ ​രൂ​പ​യി​ൽ​ ​ഇ​ട​പാ​ടു​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​ഇ​ന്ത്യ​ ​ന​ട​പ​ടി​ക​ൾ​ ​ശ​ക്ത​മാ​ക്കി​ ​ലോ​ക​ത്തി​ലെ​ ​പ്ര​മു​ഖ​ ​നാ​ണ​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഡോ​ള​ർ​ ​തു​ട​ർ​ച്ച​യാ​യി​ ​ശ​ക്തി​യാ​ർ​ജി​ക്കു​ന്ന​തും​ ​ഇ​റ​ക്കു​മ​തി​ ​ചെ​ല​വി​ലെ​ ​വ​ർ​ദ്ധ​ന​യും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഡോ​ള​റി​ന്റെ​ ​അ​പ്ര​മാ​ദി​ത്വം​ ​മ​റി​ക​ട​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​മാ​ർ​ഗ​ങ്ങ​ൾ​ ​തേ​ടു​ന്ന​ത്.​ ​റ​ഷ്യ,​ ​യു​ണൈ​റ്റ​ഡ് ​അ​റ​ബ് ​എ​മി​റേ​റ്റ്സ് (​യു.​എ.​ഇ​),​ ​മ​റ്റ് ​ഏ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ൾ​ ​എ​ന്നി​വ​യു​മാ​യി​ ​രൂ​പ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​വ്യാ​പാ​ര​ ​ഇ​ട​പാ​ടു​ക​ൾ​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​രാ​ജ്യാ​ന്ത​ര​ ​വ്യാ​പാ​ര​ത്തി​ൽ​ ​രൂ​പ​യെ​ ​പ്ര​ധാ​ന​ ​നാ​ണ​യ​മാ​യി​ ​മാ​റ്റാ​നു​ള​ള​ ​പ​ദ്ധ​തി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
മ്യാ​ൻ​മാ​റി​ലേ​ക്ക് ​ക​ഴി​ഞ്ഞ​ ​മാ​സം​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ​ ​ഇ​ന്ത്യ​ ​ക​യ​റ്റി​അ​യ​ച്ച​തി​ന്റെ​ ​പേ​യ്‌​മെ​ന്റ് ​പൂ​ർ​ണ​മാ​യും​ ​രൂ​പ​യി​ലാ​ണ് ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​മ്യാ​ൻ​മാ​റി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​നാ​ണ​യ​മാ​യ​ ​ക്യാ​ട്ടും​ ​ഇ​ന്ത്യ​യു​ടെ​ ​രൂ​പ​യും​ ​വി​പു​ല​മാ​യി​ ​ഉ​പ​യോ​ഗി​ക്കാ​നാ​ണ് ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളും​ ​ധാ​ര​ണ​യി​ലെ​ത്തി​യ​ത്.
റ​ഷ്യ,​ ​യു.​എ.​ഇ,​ ​ശ്രീ​ല​ങ്ക​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളു​മാ​യി​ ​നേ​രി​ട്ട് ​രൂ​പ​യി​ലെ​ ​വ്യാ​പാ​ര​ ​ഇ​ട​പാ​ടു​ക​ൾ​ ​വ​ർ​ദ്ധി​ക്കു​ന്ന​തോ​ടെ​ ​ഡോ​ള​റി​ന്റെ​ ​ആ​ധി​പ​ത്യം​ ​കു​റ​യു​മെ​ന്ന് ​വി​ദ​ഗ്ദ്ധ​ർ​ ​ക​രു​തു​ന്നു.
ഉ​ക്രെ​യി​ൻ​ ​ആ​ക്ര​മ​ണ​ത്തി​ന് ​ശേ​ഷം​ ​അ​മേ​രി​ക്ക​യും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നും​ ​റ​ഷ്യ​യ്ക്കെ​തി​രെ​ ​ഉ​പ​രോ​ധം​ ​പ്ര​ഖ്യാ​പി​ച്ച​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഡോ​ള​റി​ന് ​പ​ക​രം​ ​രൂ​പ​ ​ക​യ​റ്റു​മ​തി,​ ​ഇ​റ​ക്കു​മ​തി​ ​ഇ​ട​പാ​ടു​ക​ൾ​ക്ക് ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​സാ​ദ്ധ്യ​ത​ ​ഇ​ന്ത്യ​ ​പ​രി​ഗ​ണി​ച്ച​ത്.​ ​റ​ഷ്യ​യി​ൽ​ ​നി​ന്ന് ​മി​ക​ച്ച​ ​വി​ല​യി​ള​വോ​ടെ​ ​ഇ​ന്ത്യ​ൻ​ ​റി​ഫൈ​ന​റി​ക​ൾ​ക്ക് ​എ​ണ്ണ​ ​വി​ല്ക്കാ​ൻ​ ​തു​ട​ങ്ങി​യ​തോ​ടെ​ ​വ്യാ​പാ​ര​ ​ക​മ്മി​ ​കു​റ​യ്ക്കാ​നും​ ​ലാ​ഭ​ക്ഷ​മ​ത​ ​മെ​ച്ച​പ്പെ​ടു​ത്താ​നും​ ​ക​ഴി​ഞ്ഞു.

രൂപ-ദിർഹം സെറ്റിൽമെന്റിന് റിസർവ് ബാങ്ക്

യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി ഇടപാടുകൾ നടത്തുന്ന ബാങ്കുകൾ പേയ്മെന്റിന്റെ ഒരു ഭാഗം നിർബന്ധമായും രൂപയും ദിർഹവും ഉപയോഗിച്ച് സെറ്റിൽ ചെയ്യണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. ഡോളർ ആശ്രയത്വം പരവമാവധി കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഡോളർ ഒഴിവാക്കുന്നവർക്കെതിരെ ട്രംപ്

വ്യാപാര ഇടപാടുകളിൽ ഡോളർ ഒഴിവാക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾ കൈകൊള്ളുന്ന രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ ഏർപ്പെടുത്തും. ലോക രാജ്യങ്ങളുടെ വിദേശ നാണയ ശേഖരത്തിലെ പ്രധാനിയായി ഡോളറിനെ നിലനിറുത്തുമെന്നും ട്രംപ് ഉറപ്പുനൽകി.