
മലയാളികളുടെ വീട്ടിൽ പൊതുവെ കാണുന്ന ഒരു ചെടിയാണ് തുളസി ചെടി. ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഹിന്ദുക്കൾക്കിടയിൽ തുളസിയെ ദേവിയായി കണക്കാക്കപ്പെടുന്നു. പൂജയ്ക്ക് ദെെവങ്ങൾക്ക് തുളസി ഇല സമർപ്പിക്കുന്നത് പതിവാണ്. അതിനാൽ തന്നെ തുളസി ചെടി വീട്ടിലുണ്ടെങ്കിൽ അതിനെ നല്ല രീതിയിൽ പരിപാലിക്കണം.
കുടുംബത്തിന്റെ ഐക്യത്തിനും സന്തോഷത്തിനും തുളസി ചെടി സഹായിക്കുന്നുവെന്നാണ് വാസ്തുവിൽ പറയുന്നത്. വീട്ടിൽ തുളസി ചെടി നടുന്നത് വളരെ നല്ല സൂചനയാണ്. എന്നാൽ ഇവ നടുന്നതിന് മുൻപ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നെഗറ്റീവ് ഫലങ്ങളായിരിക്കും ഉണ്ടാകുക. വീട്ടിൽ ഓന്നോ മുന്നോ അഞ്ചോ പോലെയുള്ള ഒറ്റ സംഖ്യകളിൽ വരുന്ന എണ്ണം വേണം തുളസി വയ്ക്കാൻ.
ഹിന്ദു വിശ്വാസമനുസരിച്ച് കാർത്തിക മാസത്തിലെ ഒരു വ്യാഴാഴ്ചയാണ് തുളസി നടേണ്ടത്. ചെടി നടാനായി ഏറ്റവും നല്ല സ്ഥലം കിഴക്കാണ്. വടക്ക്, അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയിലും തുളസി നടാം. ചെടിക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഉണങ്ങിയ തുളസി ചെടി വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജികളെ ആകർഷിക്കും. തുളസി ചെടിയുടെ അടുത്ത് മുള്ളുള്ള കുറ്റിച്ചെടികളോ കള്ളിച്ചെടി പോലെയുള്ള ചെടികളോ വളർത്താതിരിക്കുക. പുഷ്‌പിക്കുന്ന ചെടികൾ വേണം തുളസിക്ക് ചുറ്റും വയ്ക്കാൻ.
വെെകുന്നേരങ്ങളിൽ തുളസിയുടെ അടുത്ത് ഒരു മൺവിളക്ക് കത്തിക്കാനും ശ്രമിക്കുക. തുളസി ചെടി വളർത്താൻ ഉപയോഗിക്കുന്ന തറ വളരെ ചെറുതായിരിക്കരുത്. ചെടി എപ്പോഴും വീടിന്റെ അടിത്തറയ്ക്ക് മുകളിലായിരിക്കണം. ഇതെല്ലാം ശ്രദ്ധിച്ചാൽ തുളസി ചെടി വീട്ടിൽ ഐശ്വര്യവും സന്തോഷവും നൽകുന്നു.