deepika

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ് പിറന്നു. ശനിയാഴ്ച വൈകിട്ടാണ് ദീപിക പദുകോണിനെ മുംബയിലെ എച്ച്.എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പമാണ് രൺവീറും ദീപികയും എത്തിയത്. വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യ കൺമണിയെ രൺവീറും ദീപികയും സ്വന്തമാക്കുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 ൽ ആണ് ദീപികയും രൺവീറും വിവാഹിതരായത്.അതേസമയം ഏതാനും ദിവസങ്ങൾക്കുമുൻപ് രൺവീറിനൊപ്പം ദീപിക മുംബയിലെ സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. രൺവീറിന്റെയും ദീപികയുടെയും കുടുംബാംഗങ്ങളും ഇരുവർക്കുമൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു.