hh

വാഷിംഗ്ടൺ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ യു.എസിലെത്തി.ടെക്സസിലെ ഡാലസ് വിമാനത്താവളത്തിൽ ഇന്ത്യൻ വംശജരും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിന് ഊഷ്‌മള സ്വീകരണമൊരുക്കി.

ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ശക്തമാക്കുന്ന അർത്ഥവത്തായ ചർച്ചകൾക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നതായി സ്വീകരണത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ടെക്‌സസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിക്കും. ഇന്നും നാളെയും വാഷിംഗ്ടൺ ഡി.സിയിൽ നയതന്ത്ര വിദഗ്ദ്ധർ മുതൽ മാദ്ധ്യമ പ്രവർത്തകർ വരെ പങ്കെടുക്കുന്ന വിവിധ പരിപാടികളിൽ സംസാരിക്കും. ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും. പ്രതിപക്ഷ നേതാവായ ശേഷം രാഹുൽ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണ്.