
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2022 സെപ്റ്റംബർ 9 -1200 ചിങ്ങം 24 - തിങ്കളാഴ്ച. (മദ്ധ്യാഹ്ന ശേഷം 6 മണി 3 മിനിറ്റ് 49 സെക്കന്റ് വരെ വിശാഖം ശേഷം അനിഴം നക്ഷത്രം)
അശ്വതി: മതപരമായ കാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കും, നീതിക്കും നിയമത്തിനും അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കും.
ഭരണി: ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും, ലോണുകള്‍ എളുപ്പത്തില്‍ കിട്ടും.
കാര്‍ത്തിക: വിദേശവാസം ഗുണംചെയ്യും, അകലെനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, കുടുബസ്സുഖം.
രോഹിണി: അധികാര പ്രാപ്തി, പങ്കാളിയുടെ സഹകരണം, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, പ്രണയത്തില്‍ പുരോഗതി.
മകയിരം: ധന സമ്പാദനത്തിന് മികവ് കാണിക്കും, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും.
തിരുവാതിര: അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, ശുഭാപ്തി വിശ്വാസം, മനസ്സുഖം.
പുണര്‍തം: കുടുംബത്തില് ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, വിനോദ യാത്രകള്‍ നടത്തും.
പൂയം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ലളിത കലകളില്‍ താല്‍പര്യം പ്രകടിപ്പിക്കും.
ആയില്യം: ശുഭ വാര്‍ത്തകള്‍ ശ്രവിക്കും, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും, കാര്യങ്ങള്‍ അനുകൂലമാകും.
മകം: വിഷയാസക്തി കാരണം ധനനഷ്ടം, ദാബത്യ സുഖക്കുറവ്, ധനപരമായി അനിശ്ചിതത്വം.
പൂരം: ശത്രുഭീതിയും പരാജയവും, പലരംഗത്ത് നിന്നും പ്രയാസങ്ങള്‍, വിവാഹാലോചനകള്‍ മുടങ്ങും, ക്ഷമക്കുറവ്.
ഉത്രം: ചില ക്ലേശങ്ങള്‍ വന്ന് ഭവിക്കാം, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും, സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും.
അത്തം: ശ്രദ്ധാപൂര്വ്വം ജോലി നിര്‍വ്വഹിക്കും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും,സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും.
ചിത്തിര: രോഗശാന്തി, ഇഷ്ടഭക്ഷണ ലഭ്യത, സംസ്കാര സമ്പന്നമായി പെരുമാറും, അംഗീകാരം.
ചോതി: ഭൂമി, വാഹനം എന്നിവയുടെ ക്രയവിക്രയം നടക്കും, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യം.
വിശാഖം: അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, ഗുണാനുഭങ്ങള്‍, ധനാഗമാത്തിന് അനുകൂലമായ സാഹചര്യം.
അനിഴം: വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവുകൊണ്ട് ബുദ്ധിമുട്ടും.
കേട്ട: സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും.
മൂലം: സന്താനസുഖം, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും.
പൂരാടം: ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദീനാനുകബ കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും.
ഉത്രാടം: കലഹം ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം, മുടങ്ങിക്കിടന്ന ബിസനസ്സ് പുനരാരംഭിക്കാവുന്ന സമയം.
തിരുവോണം: വിദേശബന്ധങ്ങള് ഗുണകരം, കല,വിദ്യാഭ്യാസം,തുടങ്ങിയ മേഖലകളില്‍ നേട്ടം,ശത്രുക്കളുടെ ഉപദ്രവം കുറയും.
അവിട്ടം: ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നു ചേരും, സൂക്ഷമദൃഷ്ടി, സ്ത്രീഗുണം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി.
ചതയം: തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് സാദ്ധ്യത, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.
പൂരുരുട്ടാതി: മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍, ബന്ധുക്കള് ശത്രുക്കളാകും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.
ഉത്രട്ടാതി: കുടുംബത്തിൽ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളില്‍ സമാധാനക്കുറവ്.
രേവതി: ഉന്നത സ്ഥാന ലഭ്യത, ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.