കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി സതീശന്റെ (64) പരാതിയിൽ ഓണ്ടേൻ റോഡിലെ എക്സാക്ട് എന്ന സ്ഥാപനത്തിന്റെ ഉടമ തില്ലങ്കേരി സ്വദേശി പ്രേമരാജനെതിരെയാണ് (65) കേസെടുത്തത്. 2019 മുതൽ മൂന്ന് ലക്ഷം രൂപയും 2020 ൽ മൂന്ന് ലക്ഷം രൂപയും പിന്നീട് 5500 രൂപയും വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. എന്നാൽ, പണം കൈവശപെടുത്തിയിട്ടും വാഗ്ദാനം ചെയ്ത ജോലിയോ വാങ്ങിയ പണമോ തിരികെ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.