r

ചണ്ഡിഗർ: ഹരിയാന ജുലാന മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഒളിമ്പിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇന്നലെ ജിന്ദ് മേഖലയിൽ പ്രചാരണമാരംഭിച്ചു. എന്റെ രാജ്യം ഒപ്പമുണ്ട്. ചരിത്ര ഭൂമിയാണ് ജിന്ദ്. ഇവിടെയുള്ള ആളുകൾ ധീരരാണ്. നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും ബഹുമാനവും കാരണം വേദന ഞാൻ മറന്നു. നിങ്ങളുടെ കണ്ണിൽ ഞാൻ വിജയിയാണ്. അതിലും വലുത് ഒന്നുമില്ല. നിങ്ങളുടെ കഷ്ടപ്പാടുകൾ കുറയ്ക്കാനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് ഗുസ്തിയിലൂടെയാണ്. കോൺഗ്രസിന് നന്ദി പറയുന്നു. സീറ്റ് തന്നതുകൊണ്ടുമാത്രമല്ല, തെരുവിലിരുന്നപ്പോൾ പ്രിയങ്ക ഗാന്ധി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആ സമയത്ത് രാജ്യം വിടേണ്ടിവരുമെന്ന് കരുതി. പക്ഷേ തോൽക്കരുത്, ഗുസ്തിയിലൂടെ ഉത്തരം നൽകണമെന്ന് പറഞ്ഞ് ധൈര്യം പകർന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്നും വിനേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നത്. റെയിൽവേയിൽ നിന്ന് രാജിവച്ചശേഷമാണ് ഇരുവരും പാർട്ടിയിൽ ചേർന്നത്.


അ​തി​നി​ടെ​ ​ബ​ജ്‌​റം​ഗ് ​പൂ​നി​യ​ക്ക് ​വ​ധ​ഭീ​ഷ​ണി.​ ​കോ​ൺ​ഗ്ര​സ് ​വി​ട്ടി​ല്ലെ​ങ്കി​ൽ​ ​കൊ​ല്ലും​ ​എ​ന്നാ​ണ് ​ഭീ​ഷ​ണി​ ​സ​ന്ദേ​ശം.​ ​

അന്താരാഷ്ട്ര നമ്പറിൽനിന്നും വാട്സാപ്പിൽ ഭീഷണിസന്ദേശം ലഭിച്ചതായി പൂനിയ പൊലീസിൽ പരാതി നൽകി. കോൺഗ്രസ് വിട്ടില്ലെങ്കിൽ അനന്തരഫലം അനുഭവിക്കാൻ തയ്യാറായിക്കൊള്ളാൻ സന്ദേശത്തിൽ പറയുന്നു.