pic

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടാനാവശ്യമായ നടപടികൾ ഉടൻ തുടങ്ങുമെന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു. നാട്ടിലെത്തിക്കുന്ന ഹസീനയെ കൂട്ടക്കൊലയ്ക്ക് വിചാരണ ചെയ്യും. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിൽ അഭയം തേടിയത്. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 800ലേറെ പേരാണ് കൊല്ലപ്പെട്ടത്.