d

മുംബയ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പതിനാറംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശ‌ർമ്മ ടീമിൽ യുവ പേസർ യഷ് ദയാലാണ് പുതുമുഖം. ഏകദേശം 20 മാസങ്ങൾക്ക് ശേഷം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. കാറപകടത്തിൽ പരിക്കേറ്റ ശേഷം ആദ്യമായാണ് പന്ത് ടെസ്റ്റ് ടീമിൽ ഇടം നേടുന്നത്. പന്തിനെക്കൂടാതെ ധ്രുവ് ജുറലാണ് മറ്റൊരു വിക്കറ്റ് കീപ്പർ. 19നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്

ടീം– രോഹിത് (ക്യാ‌പ്ടൻ), ജയ്സ്വാൾ, ഗിൽ, കൊഹ്‌ലി, രാഹുൽ, സർഫ്രാസ്, പന്ത് (വിക്കറ്റ് കീപ്പർ), ജുറൽ (വിക്കറ്റ് കീപ്പർ), അശ്വിൻ, ജഡേജ, അക്ഷർ, കുൽദീപ്, സിറാജ്, ആകാശ്ദീപ്,ബുംറ, യാഷ് ദയാൽ.