apple

കൊ​ച്ചി​:​ ​ഇ​ന്ത്യ​യി​ൽ​ ​നി​ർ​മ്മി​ച്ച​ ​ആ​പ്പി​ളി​ന്റെ​ ​ഐ​ ​ഫോ​ൺ​ 16​ ​സീ​രീ​സ് ​അ​തി​വേ​ഗം​ ​ആ​ഗോ​ള​ ​വി​പ​ണി​ക​ളി​ലെ​ത്തും.​ ​ആദ്യ​മാ​യാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​നി​ർ​മ്മി​ച്ച​ ​ഒ​രു​ ​ആ​ഗോ​ള​ ​ഉ​ത്‌​പ​ന്നം​ ​പു​റ​ത്തി​റ​ക്കു​ന്ന​തി​ന് ​തൊ​ട്ടു​പി​ന്നാ​ലെ​ ​ലോ​ക​മൊ​ട്ടാ​കെ​യു​ള്ള​ ​വി​പ​ണി​ക​ളി​ൽ​ ​വി​ല്പ​ന​യ്ക്ക് ​എ​ത്തി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​യു​ടെ​ ​വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​ന​ ​രം​ഗ​ത്തി​നും​ ​മേ​ക്ക് ​ഇ​ൻ​ ​ഇ​ന്ത്യ​ ​പ​ദ്ധ​തി​ക്കും​ ​അ​ഭി​മാ​നി​ക്കാ​വു​ന്ന​ ​നാ​ഴി​ക​ ​ക​ല്ലാ​ണി​ത്.​ ​ഇ​ന്ന​ലെ​യാ​ണ് ​ആ​പ്പി​ൾ​ ​ഐ​ ​ഫോ​ൺ​ 16​ ​സീ​രീ​സ് ​വി​പ​ണി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​പ​ന്ത്ര​ണ്ട് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ലോ​ക​ത്തി​ലെ​ ​പ്ര​മു​ഖ​ ​വി​പ​ണി​ക​ളി​ൽ​ ​പു​തി​യ​ ​മോ​ഡ​ൽ​ ​ല​ഭ്യ​മാ​കും.​ ​ആ​പ്പി​ളി​ന്റെ​ ​ക​രാ​ർ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ഫോ​ക്‌​സ്കോ​ൺ​ ​പു​തി​യ​ ​മോ​ഡ​ലി​ന്റെ​ ​ഉ​ത്‌​പാ​ദ​നം​ ​ഇ​ന്ത്യ​യി​ൽ​ ​ആ​രം​ഭി​ച്ചു.
ചൈ​ന​യും​ ​അ​മേ​രി​ക്ക​യും​ ​ത​മ്മി​ലു​ള്ള​ ​രാ​ഷ്‌​ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​ശ​ക്ത​മാ​കു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​പ്ര​ധാ​ന​ ​ഉ​ത്പാ​ദ​ന​ ​കേ​ന്ദ്ര​മാ​യി​ ​ആ​പ്പി​ൾ​ ​ഇ​ന്ത്യ​യെ​ ​മാ​റ്റു​ന്ന​ത്.

ആഗോള വിപണിയിൽ ഇന്ത്യയുടെ പങ്കാളിത്തം ഏറുന്നു

2021​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ർ​മ്മി​ച്ച​ ​ഐ​ ​ഫോ​ൺ​ 13​ ​മോ​ഡ​ലു​ക​ൾ​ ​ആ​ഗോ​ള​ ​വി​പ​ണി​യി​ൽ​ ​എ​ത്തി​യ​ത് ​വി​പ​ണ​നോ​ദ്ഘാ​ട​നം​ ​ക​ഴി​ഞ്ഞ് ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ്. ​നി​ല​വി​ൽ​ ​ആ​പ്പി​ളി​ന്റെ​ ​മൊ​ത്തം​ ​വി​ല്പ​ന​യു​ടെ​ 14​ ​ശ​ത​മാ​നം​ ​വി​ഹി​തം​ ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​ഫോ​ണു​ക​ളാ​ണ്.​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ 1.2​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഐ​ ​ഫോ​ണു​ക​ളാ​ണ് ​ഇ​ന്ത്യ​ ​നി​ർ​മ്മി​ച്ച​ത്.