
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതിനെ പിന്തുണച്ച് സ്പീക്കർ എ.എൻ ഷംസീർ. ആര്‍എസ്എസ് രാജ്യത്തെ പ്രധാനസംഘടനയാണ്. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരു ആർ.എസ്.എസ്. നേതാവിനെ കണ്ടു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും അപാകതകളില്ലെന്നും ഷംസീർ പറഞ്ഞു.
എഡിജിപി. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹമാണെന്നും ഷംസീര്‍ അഭിപ്രായപ്പെട്ടു. ഒരു സർക്കാർ സംവിധാനത്തിൽ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. എന്നാണ് മാദ്ധ്യമ പ്രവർത്തകർക്ക് അൻവറിനോട് മൊഹബത്ത് തോന്നിയതെന്നും ഷംസീർ പരിഹസിച്ചു.