
തന്റെ പവർ ഗ്രൂപ്പ് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ. ഭാര്യ പ്രിയയ്ക്കും മകൻ ഇസഹാക്കിനും ഒപ്പമുള്ള കൊച്ചു വീഡിയോ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ പൊതുഇടത്തിൽ തുറന്നു പറയുന്നു എന്ന ആമുഖത്തോടെ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മാംഗല്യം തന്തുനാനേന സിനിമയുടെ സംവിധായിക സൗമ്യ സദാനന്ദന്റെ പോസ്റ്റിനെ തുടർന്നാണ് താരത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഫാമിലി വീഡിയോയ്ക്ക് ചാക്കോച്ചൻ നൽകിയ തലക്കെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു.
സിനിമയിലെ നല്ല ആൺകുട്ടികൾക്കുപോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമ്മാതാവും എഡിറ്റ് ചെയ്തെന്നും ആരോപിച്ചായിരുന്നു സൗമ്യയുടെ പോസ്റ്റ്.