amir-khan

ബോളിവുഡ് താരം ആമിർ ഖാന്റെ വിനായക ചതുർത്ഥി ആഘോഷ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. സഹോദരി നിഖതിനും ഭർത്താവ് സന്തോഷിനും ഒപ്പമാണ് ആമിർ ഖാൻ വിനായക ചതുർത്ഥി ആഘോഷിച്ചത്. നിഖതിന്റെ വസതിയിൽ നടന്ന ആഘോഷത്തിൽ ആമിർ ഖാൻ കുടുംബസമേതം പങ്കെടുത്തു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് ആമിർ ഖാൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

അതേസമയം ആമിർ ഖാൻ നായകനായ സിത്താരെ സമീൻ പർ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ആമിർ ഖാനും ജെനീലിയ ദേശ് മുഖുമാണ് പ്രധാന വേഷത്തിൽ. ഡിസംബർ 25ന് റിലീസ് ചെയ്യുന്ന ചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.