asha

ഇതിഹാസ ഗായിക ആശഭോസ്‌ലെയ്ക്ക് പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന് കൊച്ചുമകൻ സനായി ഭോസ്‌ലെ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധ നേടുന്നു. 91 ലും മിടുമിടുക്കിയാണ് എന്റെ കൂട്ടുകാരി എന്ന് സനായി കുറിക്കുകയും ചെയ്തു.ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീത ലോകത്തിനെ വിസ്മയിപ്പിക്കുന്ന ആശ ഭോസ്‌ലെ 20 ഭാഷകളിലായി 11,000 പാട്ടുകൾ പാടി ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു. ആശ ഭോസ്‌ലെയ്ക്കൊപ്പം ചില പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് സനായി. വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് .

സന്ദീപ് സിംഗ് ഒരുക്കുന്ന ദ പ്രൈസ് ഒഫ് ഭാരത് ഛത്രപതി ശിവാജി മഹാരാജ് എന്ന ചിത്രത്തിൽ ഛത്രപതി ശിവാജി മഹാരാജിന്റെ ഭാര്യയുടെ വേഷമാണ് സനായി അവതരിപ്പിക്കുക.

ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെയുടെയും അനുജയുടെയും മകളാണ് സനായി.