തിരുവനന്തപുരം: തിരുവനന്തപുരം നിവാസികളായ കൊല്ലം ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ കുടുംബ സംഗമവും ഓണാഘോഷവും 12ന് രാവിലെ 10. 30ന് പത്മ കഫേയിൽ (മുൻ ട്രിവാൻഡ്രം ഹോട്ടൽ) നടക്കും. മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ പി.എസ്‌.സി അംഗം കായിക്കര ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിക്കും. ഡോക്ടർ എൻ. ബോസ്, പി. എസ് ജ്യോതികുമാർ, വി. വിമൽ പ്രകാശ് എന്നിവർ പങ്കെടുക്കും.