
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2022 സെപ്റ്റംബർ 10 -1200 ചിങ്ങം 25 - ചൊവ്വാഴ്ച. (രാത്രി 8 മണി 3 മിനിറ്റ് 34 സെക്കന്റ് വരെ അനിഴം ശേഷം കേട്ട നക്ഷത്രം)
അശ്വതി: കുടുംബത്തിൽ കലഹത്തിന് സാദ്ധ്യത മുൻകൈയെടുത്തു പ്രശ്നനങ്ങൾക്ക് പരിഹാരം കാണുക. മറ്റുള്ളവര്‍ക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരും, പരാശ്രയത്വം.
ഭരണി: സ്വയം വിമർശനത്തിന് തയ്യാറായി സ്വഭാവത്തിൽ തിരുത്തലുകൾ വരുത്തുകയാണെങ്കിൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഒഴിവാക്കാനാകും. കലഹം ഉണ്ടാകാതെ നോക്കണം,നല്ല ക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം.
കാര്‍ത്തിക: മേലുദ്യോഗസ്ഥരുടെ പെരുമാറ്റം കാരണം അസ്വസ്ഥതകൾ ഉണ്ടാകും. കോപം നിയന്ത്രിക്കണം, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില തടസങ്ങൾ ഉണ്ടാകും.
രോഹിണി: രേഖകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ ആവശ്യമാണ്. എഴുത്തുകളിൽ അപകടകരമായ യാതൊന്നും കടന്നു കൂടാതിരിക്കാൻ ജാഗ്രത പുലർത്തണം. പ്രണയ കാര്യങ്ങളില്‍ ദുഃഖം.
മകയിരം: ധനം സമ്പാദിക്കാൻ ഉള്ള മാർഗ്ഗങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം, മാതൃ ഗുണം, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യ നില തൃപ്തികരം.
തിരുവാതിര: വിദേശയാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും. അന്യരെ സഹായിക്കാനുള്ള മനസ്സ് കാണിക്കും,വരുമാനത്തില്‍ വര്‍ദ്ധനവ്, ആത്മവിശ്വാസം വര്‍ദ്ധിക്കും.
പുണര്‍തം: കച്ചവട സ്ഥാപനത്തിലെ തർക്കങ്ങൾ പരിഹരിക്കപ്പെടും. പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും.
പൂയം: സുഖപ്രദമായ കുടുംബജീവിതം. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ആരോഗ്യമായി നല്ല സമയം. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹനാകും.
ആയില്യം: ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ അഭിമാനത്തോടുകൂടി ചെയ്തു തീർക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, വളരെ ക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും.
മകം: ചതിവ് പറ്റുക അബദ്ധങ്ങളില്‍ ചാടുക തുടങ്ങിയവ സംഭവിക്കാം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ബന്ധങ്ങൾ തലവേദനയാവും.
പൂരം: സ്ത്രീകൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്ന സംഗതികൾ വന്ന് ഭവിക്കും, ദൂരദേശ യാത്രകൾക്ക് സാധ്യത, ബിസിനസ്സില്‍ നിന്നും മികച്ച നേട്ടം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.
ഉത്രം: കച്ചവട താല്പര്യം വർദ്ധിപ്പിക്കാൻ സാധിക്കും. നഷ്ടപ്പെട്ട അധികാര പദവിയിൽ തിരികെ എത്താൻ സാധിക്കും, അംഗീകാരവും, യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും.
അത്തം: സന്താനത്തിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത തീർക്കേണ്ടി വരും, സ്ത്രീകൾക്ക് കർമ്മരംഗത്ത് അലസതയും മടിയും അനുഭവപ്പെടും, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍.
ചിത്തിര: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം,കുടുംബത്തില്‍ സമാധാനം.വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ മൂലം സുഖവും സമാധാനവും,ദൈവീക ചിന്ത ഉടലെടുക്കും.
ചോതി: ക്ഷമ നല്ല ജീവിതത്തിനുള്ള ഒറ്റമൂലിയാണെന്ന് തിരിച്ചറിയുക, സാമ്പത്തികമായി ദിനം അനുഗൃഹീതമാകും. ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പ തടസ്സം മാറി കിട്ടും. യാത്രയില്‍ നേട്ടം.
വിശാഖം: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സഹോദരഗുണം. പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.
അനിഴം: പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂല ഫലം ലഭിക്കും. വിദ്യാപരമായ മുന്നേറ്റം. വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കും.
കേട്ട: രക്ഷിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കേണ്ടി വരും. ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും നേരിടും,ധനചെലവ്, ദൂരയാത്രാക്ലേശം.
മൂലം: പ്രചോദനം നൽകുന്ന വ്യക്തികളുമായി ആശയ വിനിമയം നടത്തുക. എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. വിദ്യാഭ്യാസ രംഗത്തും നേട്ടം, കുടുംബത്തില്‍ സമാധാനം.
പൂരാടം: വിപരീത സാഹചര്യത്തിലും നേട്ടമുണ്ടാക്കാൻ കഴിയും. സാമ്പത്തിക നില കരുത്താർജ്ജിക്കും. കുടുംബ സുഖം. പുതിയ അവസരങ്ങള്‍ തൊഴിലിലും കലാരംഗത്തും, വിജയവും അംഗീകാരവും, യാത്രാഗുണം.
ഉത്രാടം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും. തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് മാതാപിതാക്കളുടെ അഭിപ്രായം തേടുന്നത് നല്ല ഫലം തരും.
തിരുവോണം: വിവാഹ ബന്ധത്തിൽ ആവശ്യമില്ലാത്ത തെറ്റിദ്ധാരണകൾ ഉണ്ടാകും. കൃത്യമായി പദ്ധതി തയ്യാറാക്കിയ ശേഷം മാത്രം യാത്രയ്ക്കൊരുങ്ങുക. കുടുംബ കലഹം, മാറ്റങ്ങൾ പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല.
അവിട്ടം: ജീവിതം ചില പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയം ആണ്, ജോലി സമ്മർദ്ദം കാരണം രക്തസമ്മർദ്ദ നില അസ്ഥിരമാകും. ഉണ്ടാകാം, എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ചതയം: ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, ബിസിനസ്സില്‍ നേട്ടം.
പൂരുരുട്ടാതി: സംസാരത്തിൽ ലാളിത്യവും പെരുമാറ്റത്തിൽ സൗമ്യതയും പാലിക്കണം, സൽകർമ്മങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാകും. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരില്‍ നിന്നും സഹായങ്ങൾ കിട്ടും.
ഉത്തൃട്ടാതി: സന്തോഷമുണ്ടാക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരും, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. ബാദ്ധ്യതകള്‍ തീര്‍ക്കും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
രേവതി: കച്ചവടക്കാർക്ക് കൊടുക്കൽ വാങ്ങലിൽ നിന്ന് നല്ല ലാഭം കിട്ടും, മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾ സ്വന്തം പ്രതീക്ഷയ്ക്കൊത്ത് ഉയരും, ധന പരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.