pic

ന്യൂയോർക്ക്: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോൺ ദൗത്യം ഇന്ന് വിക്ഷേപിച്ചേക്കും. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ ഇന്ത്യൻ സമയം, ഉച്ചയ്ക്ക് 1.08നാകും വിക്ഷേപണം. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ നേരിട്ടാൽ നാളെ ഇതേ സമയത്ത് ശ്രമിക്കും.

ആഗസ്റ്റ് 27നാണ് പൊളാരിസ് ഡോണിന്റെ വിക്ഷേപണം നടക്കേണ്ടിയിരുന്നത്. എന്നാൽ, ദൗത്യത്തിന് ഉപയോഗിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിലെ ഹീലിയം ചോർച്ച തടസമായി. മോശം കാലാവസ്ഥ മൂലം രണ്ടാം ശ്രമവും ഉപേക്ഷിച്ചു.

അമേരിക്കൻ സംരംഭകൻ ജറേഡ് ഐസക്‌മാൻ അടക്കം നാല് പേരാണ് ക്രൂ ഡ്രാഗൺ പേടകത്തിൽ ബഹിരാകാശത്തേക്ക് തിരിക്കുക. അഞ്ച് ദിവസം നീളുന്ന ദൗത്യത്തിനിടെ പേടകം ഭൂമിയിൽ നിന്ന് 1,400 കിലോമീ​റ്റർ വരെ ഉയരത്തിൽ എത്തും.