
തിരുവനന്തപുരം: സി.ഐ.ടി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.ഐ.ടി.യു സന്ദേശം അറിവുത്സവം ചിത്രകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം സായികുമാർ അദ്ധ്യക്ഷത വഹിച്ചു.സി.ജയൻ ബാബു,ആർ.രാമു,ഡോ.പ്രദീപ് കുമാർ.കെ.എസ്,നാലഞ്ചിറ ഹരി,കെ.സി.കൃഷ്ണൻകുട്ടി,എ.എച്ച്.സജു തുടങ്ങിയവർ പങ്കെടുത്തു.ക്വിസ്,പ്രസംഗം,ലേഖനം, ചെറുകഥ രചന,കവിതാ രചന,പോസ്റ്റർ ഡിസൈൻ,മുദ്രാവാക്യ രചന,ചലച്ചിത്രഗാനം തുടങ്ങി വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ ജില്ലയിൽ നിന്നും ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ 28,29 തീയതികളിലായി കോഴിക്കോട് നടക്കുന്ന സംസ്ഥാന അറിവുത്സവത്തിൽ പങ്കെടുക്കും.