a

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ നാല് പ്രതികൾക്കെതിരെ എൻ.ഐ.എ ഇന്നലെ കുറ്റപത്രം സമർപ്പിച്ചു. മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മദീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്കെതിരെ പ്രത്യേക കോടതിയാണ് കുറ്റപത്രം സർപ്പിച്ചത്. അയോദ്ധ്യാ പ്രതിഷ്ഠാദിനത്തിൽ ബി.ജെ.പി ഓഫീസിൽ സ്ഫോടനം നടത്താൻ പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് ക‌ൃത്യം നടത്താൻ കഴിയാതെ പ്രതികൾ മടങ്ങി.

മാർച്ച് ഒന്നിനാണ് ബെംഗളൂരുവിലെ വൈറ്റ് ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയത്. 9 പേർക്ക് പരിക്കേറ്റു. കഫേയുടെ ഒരു ഭാഗം പൂർണമായി തകർന്നു.

ഒന്നാം പ്രതി ഹുസൈൻ ഷാസിബാണ് കഫേയിൽ ബോംബ് സ്ഥാപിച്ചത്. 2020ൽ അൽ-ഹിന്ദ് തീവ്രവാദ മൊഡ്യൂളിന്റെ അറസ്റ്റിന് ശേഷം അബ്ദുൾ മദീൻ താഹയോടൊപ്പം ഒളിവിൽ പോയിരുന്നു ഷാസിബ്. സ്‌ഫോടനം നടന്ന് 42 ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.