
ഡമാസ്‌കസ്: പടിഞ്ഞാറൻ സിറിയയിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഹമാ പ്രവിശ്യയിലെ മസ്‌യാഫ് പട്ടണത്തിന് സമീപമായിരുന്നു ആക്രമണം. ഒരു ആയുധ ഗവേഷണ കേന്ദ്രം തകർന്നു. ഇറാനിയൻ സൈനിക ടീം ഇവിടെ രാസായുധ ഗവേഷണം നടത്തിയിരുന്നെന്ന് പറയപ്പെടുന്നു. ആക്രമണത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. സിറിയയിൽ ഇറാനുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകളെയാണ് ഇസ്രയേൽ പ്രധാനമായും ലക്ഷ്യമാക്കുന്നത്.