
റിയാദ്: ഗാസയിൽ എത്രയും വേഗം വെടിനിറുത്തൽ നടപ്പാക്കണമെന്ന് വിദേശകാര്യമന്ത്റി എസ്. ജയശങ്കർ. ഇന്നലെ സൗദി അറേബ്യയിലെ റിയാദിൽ ഇന്ത്യ - ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) വിദേശകാര്യ മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് അതിയായ ആശങ്കയുണ്ട്. നിരപരാധികൾ കൊല്ലപ്പെടുന്നതിൽ വേദനയുണ്ട്. ഭീകരവാദത്തെയും ബന്ദിയാക്കലിനെയും ഇന്ത്യ എതിർക്കുന്നു.
ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പ്രശ്‌ന പരിഹാരം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ജി.സി.സി വിദേശകാര്യ മന്ത്റിമാരുമായി ഉഭയകക്ഷി കൂടിക്കാഴ്‌ചയും അദ്ദേഹം നടത്തി.