pic

അബൂജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് എണ്ണ ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 59 മരണം. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 5നായിരുന്നു സംഭവം. കൂട്ടിയിടിക്ക് പിന്നാലെ ടാങ്കർ പൊട്ടിത്തെറിച്ചതോടെ ഇരുവാഹനങ്ങളും കത്തിയമർന്നു. യാത്രക്കാരെയും കന്നുകാലികളെയും കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിലൂടെ കടന്നുപോയ മറ്റ് വാഹനങ്ങൾക്കും തീപിടിച്ചു. മരണം ഇനിയും ഉയർന്നേക്കും.