പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് മൂന്നാംവാർഡിലെ ഒരുവീട്ടിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10.773ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന അസാം സ്വദേശി സൊഫിക്കുൾ ഇസ്ലാമിനെതിരെ (34) കേസെടുത്തു. എക്സൈസ് സംഘമെത്തുമ്പോൾ പ്രതി വാടകമുറിപൂട്ടി സ്ഥലംവിട്ടിരുന്നു. ഹെറോയിന് ഒന്നേകാൽലക്ഷം രൂപ മൂല്യമുണ്ട്. പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും.
പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സലിം യൂസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്, അനുരാജ്. പി. ആർ, വികാന്ത്. പി. വി, അസി എക്സൈസ് ഇൻസ്പെക്ടർ എ. ബി. സുരേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേഷ്മ എന്നിവർ പങ്കെടുത്തു.