leave

ന്യൂഡൽഹി: അസുഖ അവധി, രക്ഷാകർതൃ അവധി അടക്കമുള്ളവ എടുക്കുമ്പോൾ ഓരോ കമ്പനിക്കും അതിന്റേതായ നയങ്ങളും നിയമങ്ങളും ഉണ്ട്. ചില കമ്പനികൾക്ക് കൂടുതൽ ഉദാരമായ ലീവ് പോളിസികൾ ഉണ്ടായിരിക്കാം, മറ്റുള്ളവ കൂടുതൽ നിയന്ത്രിതമായേക്കാം. ലീവുമായി ബന്ധപ്പെട്ട ഒരു കമ്പനിയുടെ മെമ്മോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കുട്ടിയുടെ അസുഖം ലീവെടുക്കാനുള്ള ഒരു ഒഴിവുകഴിവല്ല എന്നാണ് മെമ്മോയിൽ പറയുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ രൂക്ഷവിമർശനം ഉയരുകയാണ്. മനുഷ്യത്വരഹിതമായ നയമാണിതെന്നും നാണക്കേടാണെന്നുമാണ് ചിലർ പറയുന്നത്.

റെഡ്ഡിറ്റ് ഫോറത്തിലാണ് മെമ്മോ പ്രത്യക്ഷപ്പെട്ടത്. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിന് ജീവനക്കാരെ അവധിയെടുക്കാൻ അനുവദിക്കില്ലെന്നാണ് മെമ്മോയിൽ പറയുന്നത്.

മെമ്മോയുടെ പൂർണ്ണരൂപം


''നിങ്ങളുടെ കുട്ടിക്ക് അസുഖമാണെന്നത് ലീവെടുക്കാനുള്ള സാധുവായ ഒഴിവുകഴിവല്ല. അതിനാൽ അവരുടെ അസുഖം നിങ്ങൾക്ക് ലീവെടുക്കാനുള്ള എക്‌സ്‌ക്യൂസ് അല്ല!''-എന്നാണ് മെമ്മോയിൽ പറയുന്നത്.


ഇത് വൈറലായതിന് പിന്നാലെ ജീവനക്കാരുടെ ക്ഷേമം അടക്കമുള്ള കമ്പനിയുടെ സമീപനത്തെ പല ഉപയോക്താക്കളും ചോദ്യം ചെയ്‌തു. ഈ നയം ജീവനക്കാർ തങ്ങളുടെ രോഗികളായ കുട്ടികളെ ജോലിക്ക് കൊണ്ടുവരുന്നതിലേക്ക് നയിച്ചേക്കാം, അതിന്റെ ഫലമായി സഹപ്രവർത്തകർക്കിടയിൽ രോഗം പടരുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. മറ്റുചിലർ ഇത് കമ്പനിയുടെ മനുഷ്യത്വരഹിതമായ നയമാണെന്നാണ് പറഞ്ഞത്.

leave

''ഞങ്ങൾ നിങ്ങളുടെ കുട്ടികളെ ജോലിക്കെടുക്കുന്നില്ല, എന്റെ പങ്കാളിയെയും മാതാപിതാക്കളെയും സുഹൃത്തുക്കളെയും കൂട്ടുകുടുംബത്തെയും നിങ്ങൾ ജോലിക്കെടുക്കുന്നില്ല. എന്നാൽ ഇവർക്കെല്ലാം എന്റെ സഹായം ആവശ്യമായി വരാം. ഒരു ബന്ധവുമില്ലാത്ത അനാഥരെ മാത്രം ജോലിക്കെടുക്കാനുള്ള സമയം. വിഡ്ഢി തൊഴിലുടമ.''- എന്നാണ് ഒരാൾ കുറിച്ചത്.