
കൊച്ചി: കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. കടവന്ത്ര സ്വദേശിയായ സുഭദ്രയെ (73)കഴിഞ്ഞ മാസം നാലാം തീയതിയിലാണ് കാണാതായത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏഴാം തീയതി വയോധികയുടെ മകൻ കടവന്ത്ര പൊലീസിന് പരാതി നൽകിയിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കലവൂരിൽ എത്തിയതായി കണ്ടെത്തിയിരുന്നു. ആലപ്പുഴ കലവൂരിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.